Plus One - VHSE Board Exam : ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയതികളിൽ നടത്തും

ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും.   

Written by - Zee Malayalam News Desk | Last Updated : Aug 18, 2021, 05:00 PM IST
  • നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ.
  • സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.
  • ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും.
  • ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്.
Plus One - VHSE Board Exam : ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയതികളിൽ നടത്തും

THiruvananthapuram : സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. 

ALSO READ: Kerala DHSE VHSE Plus Two Result 2021 : ഹയർ സക്കൻഡറി വിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു, 87.94 വിജയശതമാനം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്. പരീക്ഷ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ALSO READ: Kerala DHSE VHSE Plus Two Result 2021: പ്ലസ് ടു ഫലം അറിയാം, വെറും മൂന്ന് ക്ലിക്ക് മാത്രം മതി, ചെയ്യേണ്ടത് ഇത്ര മാത്രം

 മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം  അധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ് . അധ്യാപകർ ആവശ്യമായ സഹായം വിദ്യാർഥികൾക്ക് നൽകുന്നതാണ് . പരീക്ഷകളുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും.

ALSO READ: SSLC 2021 : SSLC Plus Two പരീക്ഷകളുടെ Time Table വീണ്ടും മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്, പുതിക്കിയ SSLC, Plus Two Time Table ഇങ്ങനെയാണ്

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി  സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News