Plus One Allotement: പ്ലസ് വൺ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് തിങ്കളാഴ്ച

Plus one supplimentary allotment: ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാകും പ്രഖ്യാപനം. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 02:46 PM IST
  • ഇതിനുപിന്നാലെ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തി.
  • ധനമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കാൻ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
Plus One Allotement: പ്ലസ്  വൺ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് തിങ്കളാഴ്ച

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തിങ്കളും ചൊവ്വയുമായിട്ടാകും പ്രവേശനം നടത്തുക. ഇതിനുപിന്നാലെ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തി. ധനമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കാൻ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാകും പ്രഖ്യാപനം. 

ALSO READ: യാത്രയ്ക്കിടെ ഛർദ്ദിച്ചു; പെൺകുട്ടിയെ കൊണ്ട് കഴുകിച്ച് കെഎസ്ആർടിസി ഡ്രൈവർ; പിന്നാലെ ജോലി തെറിച്ചു

അതേസമയം മൂന്നാർ കണ്ണന്‍ദേവന്‍ ഹില്‍സ് ഇ എസ് ഐ ഡിസ്പെന്‍സറി നാടിന് സമര്‍പ്പിച്ചു.വിദ്യാഭ്യാസ  വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓൺലൈനായി ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവ്വഹിച്ചു.ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന്റെ കീഴിലാണ് പുതുതായി അനുവദിച്ച കണ്ണന്‍ദേവന്‍ ഹില്‍സ് മൂന്നാര്‍ ഇഎസ്ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ മുതല്‍ മുടക്കി പഞ്ചായത്തിന്റെ സഹകരണത്തോടെ നല്‍കിയ കെട്ടിടത്തിലാണ് ആശുപത്രിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാണ്. മൂന്നാര്‍ കോളനിയില്‍ ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപമാണ് പുതിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.വിദ്യാഭ്യാസ  വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓൺലൈനായി ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവ്വഹിച്ചു.

മൂന്നാര്‍ കോളനിയില്‍  ഡിസ്പെന്‍സറി ആരംഭിച്ചതോടെ ആശുപത്രിയുടെ സേവനം മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്കും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ മറ്റ് തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്കും പ്രയോജനപ്പെടും. ചടങ്ങില്‍ അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്വാക്വലിന്‍ മേരി, വാര്‍ഡ് മെമ്പര്‍ മാര്‍ഷ് പീറ്റര്‍,

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ്  റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോവന്‍ കരേന്‍ മെയ്ന്‍, ഇഎസ്‌ഐ കോര്‍പ്പറേഷന്‍ നാഷ്ണല്‍ ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്‍, ബ്രാഞ്ച് ഇന്‍ചാര്‍ജ് നിയാസ് കരീം,ഇഎസ്‌ഐ എറണാകുളം ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. റാണി പ്രസാദ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News