തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 31 ന് ആരംഭിക്കും. ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള പരീക്ഷയാണ് നടക്കുക. ഫെബ്രുവരി നാല് വരെയാണ് പരീക്ഷകൾ നടത്തുന്നത്.
ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ മൂന്ന് വിഷയങ്ങൾക്ക് വരെ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഹാജരാകാത്ത എല്ലാ വിഷയത്തിനും രജിസ്റ്റർ ചെയ്യാം.
ALSO READ: Game Addiction| നിങ്ങളുടെ കുട്ടിക്കുണ്ടോ ഗെയിം അഡിക്ഷൻ ? മാറ്റാം ഇങ്ങിനെ- ശ്രദ്ധിക്കേണ്ടതെല്ലാം
ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്കായി മാതൃസ്കൂളിൽ ഡിസംബർ 15ന് മുൻപ് അപേക്ഷ സമർപ്പിക്കണം. 20 രൂപ പിഴയോട് കൂടി ഡിസംബർ 17 വരെയും 600 രൂപ പിഴയോട് കൂടി ഡിസംബർ 20 വരെയും ഫീസടയ്ക്കാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർക്ക് ഫലം പ്രസിദ്ധീകരിച്ചതിനുശേഷം തൊട്ടടുത്ത മൂന്ന് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ പിഴയില്ലാതെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...