ചെറുപ്പം മുതലുള്ള ബന്ധം, ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Panakkad Hyderali Shihab Thangal: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി.  

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 04:14 PM IST
  • ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി
  • അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
  • അങ്കമാലിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു അന്ത്യം
ചെറുപ്പം മുതലുള്ള ബന്ധം, ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

കൊച്ചി: Panakkad Hyderali Shihab Thangal: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അങ്കമാലിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു ഇന്ന് അന്ത്യം സംഭവിച്ചത്. 

തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു അദ്ദേഹമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.  അദ്ദേഹവുമായി ചെറുപ്പം മുതലേയുള്ള ബന്ധമാണെന്നും ഒരുമിച്ച് കളിച്ച് വളർന്നവരാണ് ഞങ്ങളെന്നും അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Also Read: Panakkad Hyderali Shihab Thangal: പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നുവെങ്കിലും ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഞങ്ങളെല്ലാവരും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും ദൈവത്തിന്റെ വിധിക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read: കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും ശേഷം നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News