Pk Basheer: കറുപ്പ് കണ്ടാൽ ഭയക്കുന്ന പിണറായി എംഎം മണിയെ കണ്ടാൽ എന്തായിരിക്കും അവസ്ഥ-പികെ ബഷീറിൻറെ അധിക്ഷേപം

കറുപ്പ് കണ്ടാൽ പേടി പർദ്ദ കണ്ടാൽ പേടി അങ്ങനെയാണെങ്കിൽ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്തായിരിക്കും അവസ്ഥ.

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 10:19 AM IST
  • അതേസമയം പ്രസംഗത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറയുന്നത്
  • കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാൻ എന്ന പോസ്റ്റ് ഫേസ്ബുക്കിൽ പങ്ക് വെച്ച് വി ശിവൻകുട്ടി പ്രതിഷേധം അറിയിച്ചു
  • പി സീതിഹാജിയുടെ ചിത്രങ്ങളും പങ്ക് വെച്ചാണ് പ്രതിഷേധം
Pk Basheer: കറുപ്പ് കണ്ടാൽ ഭയക്കുന്ന പിണറായി എംഎം മണിയെ കണ്ടാൽ എന്തായിരിക്കും അവസ്ഥ-പികെ ബഷീറിൻറെ അധിക്ഷേപം

കൽപ്പറ്റ: എംഎം മണി എംഎൽഎക്കെതിരായ പികെ ബഷീറിൻറെ അധിക്ഷേപം വിവാദത്തിൽ. കറുപ്പ് കണ്ടാൽ ഭയക്കുന്ന പിണറായി എംഎം മണിയെ കണ്ടാൽ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു പികെ ബഷീറിൻറെ അധിക്ഷേപം.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ  വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശം. 

കറുപ്പ് കണ്ടാൽ പേടി പർദ്ദ കണ്ടാൽ പേടി അങ്ങനെയാണെങ്കിൽ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്തായിരിക്കും അവസ്ഥ. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ.മുഖ്യമന്ത്രിക്ക് യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണെന്നും പികെ ബഷീർ തൻറെ പ്രസംഗത്തിൽ പറയുന്നുണ്ട്.

Also Read: Swapna Suresh : സ്വർണക്കടത്ത് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്

അതേസമയം പ്രസംഗത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറയുന്നത്. കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാൻ എന്ന പോസ്റ്റ് ഫേസ്ബുക്കിൽ പങ്ക് വെച്ചാണ് വി ശിവൻകുട്ടി പ്രതിഷേധം അറിയിച്ചത്.

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

അതേസമയം സിപിഎം അനുകൂല ഗ്രൂപ്പുകളിൽ പികെ ബഷീർ എംഎൽഎയുടെ  പിതാവും മുൻ എംഎൽഎയുമായ പി സീതിഹാജിയുടെ ചിത്രങ്ങളും പങ്ക് വെച്ചാണ് പ്രതിഷേധം. അതേസമയം പികെ ബഷീറിൻറെ പരാമർശത്തിൽ മുസ്ലിം ലീഗ് ഇത് വരെയും  വിശദീകരണം നൽകിയിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News