പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

ഇക്കാര്യത്തിൽ സിപിഎമ്മിലെ കേരളത്തിലെ പിബി മെമ്പർമാർ നടത്തിയ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.     

Written by - Zee Malayalam News Desk | Last Updated : May 4, 2021, 03:10 PM IST
  • രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 18 ചൊവാഴ്‌ച നടക്കും.
  • സത്യപ്രതിജ്ഞ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ രാജ്ഭവനില്‍ വച്ചായിരിക്കും.
  • 2016 മെയ് 25 നാണ് പിണറായി സർക്കാരിന്റെ ഒന്നാം മന്ത്രിസഭ അധികാരത്തിലേറിയത്.
പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 18 ചൊവാഴ്‌ച നടക്കും. ഇക്കാര്യത്തിൽ സിപിഎമ്മിലെ കേരളത്തിലെ പിബി മെമ്പർമാർ നടത്തിയ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.   

സത്യപ്രതിജ്ഞ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ രാജ്ഭവനില്‍ വച്ചായിരിക്കും.  2016 മെയ് 25 നാണ് പിണറായി സർക്കാരിന്റെ ഒന്നാം മന്ത്രിസഭ അധികാരത്തിലേറിയത്.  
സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 

Also Read: Vegetable juice: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തക്കാളി ജ്യൂസ് നല്ലത് 

തിങ്കളാഴ്ച രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നൽകണം എന്നതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കും.  ശേഷം  പതിനെട്ടിന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സിപിഎം മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 

18 ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇനി ഇതില സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്നും വിവരമുണ്ട്. 

Also Read: SBI ഉപഭോക്താക്കൾ‌ക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല! 

 

പരമാവധി ആളെ ചുരുക്കിയുള്ള  സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News