മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ രാജിക്കത്ത് അംഗീകരിച്ച് ഗവർണർ Arif Muhammad Khan

പുതിയ സർക്കാർ രൂപീകരണത്തിനുളള നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാവൽ മന്ത്രിയായി തുടരാൻ ഗവർണർ അനുമതി നൽകി.   

Written by - Zee Malayalam News Desk | Last Updated : May 3, 2021, 04:27 PM IST
  • മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു
  • രാവിലെ പത്ത് മണിയോടെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്.
  • തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 99 സീറ്റുകൾ നേടിയാണ് എൽഡിഎഫ് കേരളത്തിൽ തുടർഭരണം ഉറപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ രാജിക്കത്ത് അംഗീകരിച്ച് ഗവർണർ Arif Muhammad Khan

തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഇക്കാര്യം രാജ്ഭവൻ കേന്ദ്രങ്ങളാണ്അറിയിച്ചത്. 

രാവിലെ പത്ത് മണിയോടെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി (Pinarayi Vijayan) ഗവർണറെ കണ്ടത്.  പുതിയ സർക്കാർ രൂപീകരണത്തിനുളള നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാവൽ മന്ത്രിയായി തുടരാൻ ഗവർണർ അനുമതി നൽകി. 

Also Read: പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കും, നാളെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം

മാത്രമല്ല മുഖ്യമന്ത്രിയും നിലവിലെ മന്ത്രിസഭാംഗങ്ങളും ഇതുവരെ നടത്തിയ സേവനങ്ങൾക്ക് ഗവർണർ നന്ദി അറിയിച്ചു. അതിനുശേഷമാണ് കാവൽ മന്ത്രിസഭയായി തുടരാൻ നിർദ്ദേശിച്ചത്.

ഇതിനിടയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുളള നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിച്ചശേഷം സർക്കാരുണ്ടാക്കാനുളള അവകാശവാദം ഗവർണറെ അറിയിക്കും. ഇതോടെ അദ്ദേഹം സർക്കാർ രൂപീകരിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കും.

ഇന്നലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 99 സീറ്റുകൾ നേടിയാണ് എൽഡിഎഫ് കേരളത്തിൽ തുടർഭരണം ഉറപ്പിച്ചത്.  മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും എന്നാണ് റിപ്പോർട്ട്.  

Also Read: Clove Benefits: പുരുഷന്മാർ ദിനവും 3 ഗ്രാമ്പൂ കഴിക്കുന്നത് വളരെയധികം ഫലപ്രദം

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നായിരിക്കും പുതിയ മന്ത്രിസഭ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ എടുക്കുക. 99 എന്ന മികച്ച ഭൂരിഫക്ഷത്തിലാണ് ഇത്തവണ എൽ.ഡി.എഫ് (Ldf) എത്തിയത്. ഇത് കൊണ്ട് തന്നെ മറ്റ് ആശങ്കളൊന്നും നിലവിലില്ല 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News