Pinarayi Vijayan: കേന്ദ്രത്തിനെതിരായ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍; മുഖ്യമന്ത്രി ഡല്‍ഹിയില്‍

LDF protest in Delhi against Centre: സമരം ആരെയും തോല്‍പ്പിക്കാനല്ലെന്നും അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 06:14 PM IST
  • ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് സമര പരിപാടികൾ സംഘടിപ്പിക്കുക.
  • സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ പങ്കെടുക്കും.
  • കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Pinarayi Vijayan: കേന്ദ്രത്തിനെതിരായ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍; മുഖ്യമന്ത്രി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഫെബ്രുവരി 8-ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ പങ്കെടുക്കുന്ന സമരം നടക്കും. രാവിലെ 11 മണിയ്ക്കാണ് സമരം ആരംഭിക്കുക. സമരത്തിന് നേതൃത്വം നല്‍കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. 

കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമരം ആരെയും തോല്‍പ്പിക്കാനല്ല ലക്ഷ്യമിടുന്നത്. അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം. ചരിത്രത്തില്‍ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തിരഞ്ഞെടുക്കേണ്ടി വന്നെന്നും രാജ്യം മുഴുവന്‍ കേരളത്തിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  

ALSO READ: രാഹുല്‍ സ്റ്റാര്‍ട്ടാകാത്ത 'സ്റ്റാര്‍ട്ടപ്പ്'; രാജ്യസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് എന്‍ഡിഎ സര്‍ക്കാരിന് ലാളനയാണ്. എന്നാല്‍ എന്‍ഡിഎ ഇതര സര്‍ക്കാരുകളോട് കേന്ദ്രത്തിനുള്ളത് പീഡന നയമാണ്. നാളത്തെ സമരം കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭം കൂടിയാണ്. ഈ സമരത്തിന് കക്ഷിരാഷ്ട്രീയ നിറം നല്‍കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

കേരളത്തെ ഏതുവിധേനയും ബുദ്ധിമുട്ടിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. ഇതിനായി ഇല്ലാത്ത അധികാരങ്ങള്‍ കേന്ദ്രം പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍കള്‍ അട്ടിമറിച്ചതും ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര നയങ്ങള്‍ സാമ്പത്തിക ഫെഡറലിസത്തിന് എതിരും ജനവിരുദ്ധവുമാണെന്നും സംസ്ഥാന പദ്ധതികള്‍ കേന്ദ്രത്തിന്റേത് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

ലൈഫ് മിഷന്‍ പദ്ധതിക്കായി 17,104 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. വെറും 12% തുക മാത്രമാണ് കേന്ദ്രം നല്‍കിയത്. ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ച വീടുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി വീട് ഔദാര്യമല്ല, അവകാശമാണെന്നും വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News