ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.കേരളത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനങ്ങളൊന്നും ഇല്ലാതെ സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയത്.
കേരളത്തിന്റെ മുന്നോട്ടു പോക്കില്‍ കേന്ദ്ര ഗവണ്മെന്റിന്റെ സഹകരണം അതിപ്രധാനമാണ്. ആരോഗ്യകരമായ കേന്ദ്രസംസ്ഥാന ബന്ധം യാഥാര്‍ത്ഥ്യമാകണം. ഫെഡറല്‍ സമ്പ്രദായത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കലും അനിവാര്യമായ കടമയാണ്. അതിലേക്കുള്ള മുതല്‍ക്കൂട്ടായാണ് ഈ കൂടിക്കാഴ്ച്ചയെ കാണുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദും അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.