കൊല്ലം: മെയ് 29ന് പത്തനാപുരം ഗാന്ധി ഭവനില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. അനാഥാലയത്തിലെ വിവിധ ജോലിക്കായി പുറംകരാര്‍ വ്യവസ്ഥയില്‍ എത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കോക്കാട് സ്വദേശികളായ വിനീത് (18), പ്രവീണ്‍ (19) എന്നിവരെ പത്തനാപുരം പൊലിസ് പിടികൂടി.
മെയ് 22നാണ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡ് അധികൃതര്‍ ഗാന്ധിഭവനില്‍ എത്തിച്ചത്. അവിടെവെച്ച് പ്രതിയായ വിനീതുമായി പരിച്ചയപെട്ട പെണ്‍കുട്ടിയെ പിന്നീട് ഇയാള്‍ ഗാന്ധിഭവനിലെ ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പെണ്‍കുട്ടി കൂട്ടുകാരിയോടു പറയുകയും അതിനുശേഷം ഗാന്ധിഭവന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ച്ചപ്പോള്‍ പൊലിസില്‍ വിവരം അറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.