പാലക്കാട് : ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ജില്ലയിൽ തിരിച്ചെത്തിയ പോലീസുദ്യോഗസ്ഥന് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 65 ആയി. കോഴിക്കോട് സ്വദേശിയായ പോലീസുദ്യാഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ജോലിയുടെ ഭാഗമായാണ് ഇദ്ദേഹം പാലക്കാട് എത്തിയതെന്ന് ഡിഎംഒ കെ രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ക്വാട്ടേഴ്സിൽ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Also Read: കേരളത്തിൽ 7 പേർക്ക് കൂടി ഒമിക്രോൺ, ആകെ രോഗികൾ 64
പത്തനംതിട്ടയിൽ ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് (32 വയസും, 40 വയസും) യുഎഇയില്‍ നിന്ന് വന്നതും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28 വയസ്) വന്നതുമാണ്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9 വയസ്) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37 വയസ്) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48 വയസ്) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്.
Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കോവിഡ്; ആകെ കോവിഡ് മരണം 47,000 പിന്നിട്ടു
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...