P Balachandran Mla: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎയോട് വിശദീകരണം ചോദിച്ച് സിപിഐ

ഫേസ്ബുക്ക് വിവാദം ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. 31-ലെ യോഗത്തിൽ ഒരേ ഒരു വിഷയം മാത്രമാണ് അജണ്ടയും

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 07:44 AM IST
  • എംഎൽഎ തന്നെ നേരിട്ടെത്തി വിഷയത്തിൽ വിശദീകരണം നൽകണം എന്നും നോട്ടീസിലുണ്ട്
  • ഫേസ്ബുക്ക് വിവാദം ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്
  • സിപിഐ ജില്ലാ സെക്രട്ടറി നേരിട്ടാണ് കത്ത് നൽകിയിരിക്കുന്നത്
P Balachandran Mla: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎയോട് വിശദീകരണം ചോദിച്ച് സിപിഐ

തൃശൂർ : ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ പി.ബാലചന്ദ്രൻ എം.എൽ.എക്ക്  സിപിഐയുടെ കാരണം കാണിക്കൽ നോട്ടീസ്. ജനുവരി 31-ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. എംഎൽഎ തന്നെ നേരിട്ടെത്തി വിഷയത്തിൽ വിശദീകരണം നൽകണം എന്നും നോട്ടീസിലുണ്ട്.

ഫേസ്ബുക്ക് വിവാദം ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. 31-ലെ യോഗത്തിൽ ഒരേ ഒരു വിഷയം മാത്രമാണ് അജണ്ടയും. വിശദീകരണം എഴുതി നൽകേണ്ടതില്ലെന്നും നേരിട്ടെത്തി നൽകണമെന്നും കത്തിലുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി നേരിട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

ഇടുതു മുന്നണിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യം ഇത്തരമൊരു വിവാദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൂലമാക്കിയെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. പല സി.പി.എം-സി.പി.ഐ നേതാക്കളും. ഇത് മുന്നണിക്കുള്ളിൽ തന്നെ പറയുകയും ചെയ്യുന്നുണ്ട്. 

വിവാദ ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷ്മണന്‍ കൊണ്ടുവന്ന ഇറച്ചിയും പൊറോട്ടയും സീത, രാമനും ലക്ഷ്മണനും  വിളമ്പി കൊടുത്തു എന്നായിരുന്നു ബാലചന്ദ്രന്റെ പോസ്റ്റിൽ ഉണ്ടായിരുന്നത്. പോസ്റ്റിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തന്നെ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News