Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

ഇന്ന് പുലർച്ചെയാണ് കതോലിക്ക ബാവയുടെ അന്ത്യം സ്ഥിരീകരിക്കുന്നത്. എന്നാൽ കാലം ചെയ്ത പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ പിൻഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 03:37 AM IST
  • ഇന്ന് പുലർച്ചെയാണ് കതോലിക്ക ബാവയുടെ അന്ത്യം സ്ഥിരീകരിക്കുന്നത്.
  • എന്നാൽ കാലം ചെയ്ത പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ പിൻഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
  • നേരത്തെ ശ്വാസകോശത്തിലെ ക്യാൻസർ ചികിത്സയിലിരിക്കവെ ബാവ കോവിഡ് ബാധിതനാകുകയായിരുന്നു.
  • കോവിഡ് ഭേദമായിരുന്നെങ്കിലും അതിന് തുടർന്നുള്ള രോഗങ്ങൾ ബാവ അലട്ടിയിരുന്നു.
Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

Kottayam : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും കിഴക്കന്റെ എട്ടാം കാതോലിക്കയുമായ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ (Marthoma Paulose II Catholica Bava) കാലം ചെയ്തു. ബാവയുടെ രോഗം ഗുരുതരമായിതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. തുടർന്ന് നില ഗുരതരമായിതോടെയാണ് മരണം രേഖപ്പെടുത്തിയത്. 74 വയസായിരുന്നു.

ഇന്ന് പുലർച്ചെയാണ് കതോലിക്ക ബാവയുടെ അന്ത്യം സ്ഥിരീകരിക്കുന്നത്. എന്നാൽ കാലം ചെയ്ത പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ പിൻഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ALSO READ : Marthoma Paulose II Catholica Bava : മാർത്തോമ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

നേരത്തെ ശ്വാസകോശത്തിലെ ക്യാൻസർ ചികിത്സയിലിരിക്കവെ ബാവ കോവിഡ് ബാധിതനാകുകയായിരുന്നു. കോവിഡ് ഭേദമായിരുന്നെങ്കിലും അതിന് തുടർന്നുള്ള രോഗങ്ങൾ ബാവ അലട്ടിയിരുന്നു. കോവഡാനന്തര രോഗത്തെ തുടർന്ന് ന്യുമോണിയ ബാധിക്കുകയും അത് മൂർച്ഛിക്കുകയും ചെയ്തിനെ തുടർന്നാണ് പരുമല ആശുപത്രിയിലേക്ക് മാറ്റിയത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ എട്ടാമത്തെ കാതോലിക്ക ബാവയാണ് കാലം ചെയ്ത പൗലോസ് ദ്വീതിയൻ. ഏഴാം കാതോലിക്കയായിരുന്ന ദ്വിദിമോസ് പ്രഥമൻ ബാവ ആരോഗ്യ കാരണങ്ങൾ പദവിയിൽ നിന്ന് ഒഴിഞ്ഞതോടെയാണ് 2010ൽ കുന്നംകുളം ഭദ്രാസനത്തിന്റെ മെത്രാപൊലീത്തയായിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ പൗലോസ് ദ്വീതിയൻ കാതിലോക്ക് ബാവ എന്ന് പേരിൽ മലങ്കരയുടെ എട്ടാം കാതോലിക്കയായി വാഴിക്കുന്നത്.

ALSO READ : ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

1946ൽ തൃശൂർ ജില്ലയിൽ കുന്നംകുളത്തെ മാങ്ങാട് എന്ന ഗ്രാമത്തിലാണ് പൗലോസ് ദ്വീതിയന്റെ ജനനം. കൊല്ലന്നൂർ ഐപ്പിന്റയും പുലിക്കോട്ടിൽ കുഞ്ഞേറ്റിയുടെയും മകനായി ജനിച്ച പൗലോസ് ദ്വീതിയൻ ബാവ അദികാല നാമം കെ.ഐ പോൾ എന്നായിരുന്നു.  പ്രാഥമിക വിദ്യാഭ്യാസത്തിനും കോട്ടയത്തെ സമിനാരി പഠനത്തിന് ശേഷം വൈദികനായി ചുമതലയേറ്റു.  തുടർന്ന് കോട്ടയം സിഎംഎസ് കോളേജിൽ ചേർന്ന് സോഷ്യോളിജിയിൽ ബിരുദ്ധാനന്തര ബിരുദ്ധവും സ്വന്തമാക്കി.

വളരെ ചെറിയ പ്രായത്തിലാണ് പൗലോസ് ദ്വീതിയൻ കാതിലോക്ക് ബാവ ബിഷപ് പട്ടത്തിലേക്ക് പ്രവേശിക്കുന്നത്. 1985ൽ 36-ാം വയസിൽ ഫാദർ കെ.ഐ പോളെന്ന് പൗലോസ് ദ്വീതിയൻ ബാവയെ പൗലോസ് മാർ മിലിത്തിയോസ് എന്ന് പേരിൽ മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തി. തുടർന്ന് പുതുതായി തിരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ മെത്രാപൊലീത്തയായി ചുമതല ഏൽക്കുകയും ചെയ്തു.

ALSO READ : സഭ തർക്കം തീർപ്പാക്കാൻ മോദി നേരിട്ട് ഇറങ്ങുന്നു

2006ലാണ് പൗലോസ് ദ്വീതിയൻ ബാവയെ മലങ്കര സഭയുടെ നിയുക്ത കാതോലിക്ക ബാവയായി ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് തിരഞ്ഞെടുക്കുന്നത്. തുടർന്ന് 2010ൽ ദിദിമോസ് പ്രഥമ ബാവ ആരോഗ്യ കാരണത്താൽ പദവിയിൽ നിന്ന് ഒഴിഞ്ഞതോടെ പൗലോസ് ദ്വീതിയൻ ബാവയെ എട്ടാം കാതോലിക്കായായി വാഴിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News