Onam 2022 : ഓണത്തിന്റെ ഐതിഹ്യങ്ങൾ; ഓണവും പരശുരാമനും തമ്മിലുള്ള ബന്ധമറിയാം

Onam Stories : മഹാബലിയുടെ ഐതിഹ്യത്തോളം പരുശുരാമന്റെ ഐതിഹ്യത്തിന് പ്രചാരം ഇല്ലെങ്കിലും അവ വിശ്വസിക്കുന്ന നിരവധി പേർ ഇന്നും കേരളത്തിൽ ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 05:27 PM IST
  • മഹാബലിയുടെ ഐതിഹ്യത്തോളം പരുശുരാമന്റെ ഐതിഹ്യത്തിന് പ്രചാരം ഇല്ലെങ്കിലും അവ വിശ്വസിക്കുന്ന നിരവധി പേർ ഇന്നും കേരളത്തിൽ ഉണ്ട്.
  • ബ്രാഹ്മണന്മാരോട് താൻ വർഷത്തിൽ ഒരിക്കെ സന്ദർശിക്കാമെന്ന് അറിയിച്ചുവെന്നാണ് ഐതിഹ്യം.
  • വിന്ധ്യസത്പുര ഭാഗങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ട് വന്നപ്പോൾ അവർ പ്രചരിപ്പിച്ചതാണ് മഹാബലിയുടെ കഥയെന്നും വിശ്വസിക്കുന്നവരുണ്ട്.
Onam 2022 : ഓണത്തിന്റെ ഐതിഹ്യങ്ങൾ; ഓണവും പരശുരാമനും തമ്മിലുള്ള ബന്ധമറിയാം

ഓണത്തിനെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങൾ മലയാളികൾക്കിടയിൽ നിലനിൽപ്പുണ്ട്. എന്നാൽ ഇതിൽ പ്രധാനം മഹാബലിയുടെ ഐതിഹ്യം തന്നെയാണ്. അത് ഏവർക്കും അറിയാവുന്നതുമാണ്. എന്നാൽ അതേസമയം തന്നെ പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരു ഐതിഹ്യം മലയാളികൾക്കിടയിൽ നിലനിൽപ്പുണ്ട്.  മഹാബലിയുടെ ഐതിഹ്യത്തോളം പരുശുരാമന്റെ ഐതിഹ്യത്തിന് പ്രചാരം ഇല്ലെങ്കിലും അവ വിശ്വസിക്കുന്ന നിരവധി പേർ ഇന്നും കേരളത്തിൽ ഉണ്ട്.

പരശുരാമനും ഓണവും

ജമദഗ്‌നി മഹര്‍ഷിയുടെ മകനായി ആയി മഹാവിഷ്ണു പരശുരാമനെന്ന അവതാര പിറവിയെടുക്കുന്നത്. ഭൂമിയിൽ ഒട്ടാകെ നാശം വിതച്ച സഹസ്രാര്‍ജ്ജുനനെ ഉൻമൂലനം ചെയ്യാനായി ആയി ആയിരുന്നു മഹാവിഷ്ണു പരശുരാമനായി പിറവിയെടുത്തത്. എന്നാൽ ഇതിനിടയിൽ സഹസ്രാര്‍ജ്ജുനന്റെ ആക്രമണത്തിൽ ജമദഗ്‌നി മഹര്‍ഷി കൊല്ലപ്പെടും. ഇതിൽ പ്രതികാരമായി ക്ഷത്രിയ വംശത്തെ ആകെ ഉന്മൂലനം ചെയ്യുമെന്ന് പരശുരാമൻ ശപഥം എടുക്കുകയും ചെയ്യും. ഈ ശപഥം പൂർത്തിയാക്കാനായി പരശുരാമൻ പരമശിവന് ശിഷ്യപ്പെടും.

ALSO READ : Onam 2022 : ഇന്ന് ചിത്തിര; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യവും പ്രത്യേകതകളും'

ഹിമാലയ സാനുക്കളിൽ പരശുരാമൻ പത്ത് വർഷത്തോളം പരമശിവന്റെ ശിക്ഷണത്തിൽ ആയോധന കല അഭ്യസിച്ചുവെന്നാണ് വിശ്വാസം.  അതിന് ശേഷം തിരിച്ചെത്തിയ പരശുരാമൻ ഭാരതത്തിലെ അനവധി ക്ഷത്രീയരെ വധിച്ച് തന്നെ പ്രതികാരം നടത്തും. എന്നാൽ ഒടുവിൽ ഇതിൽ നിന്ന് പാപമോക്ഷം വേണമെന്ന് ആഗ്രഹിച്ച പരമശിവൻ അതിനുള്ള വഴികളും അന്വേഷിക്കും. അങ്ങനെയാണ് ബ്രഹ്മണൻമാർക്ക് ഭൂമി ധനം നൽകിയാൽ പാപത്തിൽ നിന്ന് മോക്ഷം ലഭിക്കുമെന്ന് അറിഞ്ഞത്.

എന്നാൽ സ്വന്തമായി ഭൂമി ഇല്ലാതിരുന്ന പരമശിവൻ ഗോകർണത്ത് വന്ന് സമുദ്രദേവനായ വരുണനോട് തന്റെ മഴുവീഴുന്ന ഭാഗം തനിക്ക് നല്കണമെന്ന് ആജ്ഞാപിച്ചു. ഇതിനായി പരമശിവൻ അനുഗ്രഹിച്ച് നൽകിയ മഴുവും പരശുരാമൻ കൈയിൽ കരുതിയിരുന്നു. ഇങ്ങനെ പരശുരാമൻ സൃഷ്ടിച്ച ഭൂമിയാണ് ഇന്നത്തെ കേരളം. ഈ സ്ഥലത്ത് പരശുരാമൻ തന്നെ മഹാബലിയുടെ സാമ്രാജ്യമായിരുന്ന വിന്ധ്യസത്പുര ഭാഗങ്ങളില്‍ നിന്ന് നിരവധി ബ്രാഹ്മണന്മാരെയും കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു. പതിയെ മറ്റ് സ്ഥലങ്ങളായിൽ നിന്നും സമ്പന്ന ഭൂമിയായ കേരളത്തിലേക്ക് ആളുകൾ എത്തി.

എന്നാൽ മുൻകോപിയായ പരശുരാമനും ബ്രഹ്മണന്മാരും തമ്മിൽ പ്രശ്‍നങ്ങൾ ഉണ്ടായെന്നുമാണ് ഐതിഹ്യം. കേരളത്തിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങിയ പരശുരാമനെ തെറ്റ് മനസിലാക്കിയ ബ്രാഹ്മണർ ഇവിടെ തന്നെ നിൽക്കണമെന്ന് അഭ്യർഥിക്കുകയും പരശുരാമൻ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഇതേ അപേക്ഷയുമായി മുന്നിൽ എത്തിയ ബ്രാഹ്മണന്മാരോട്  താൻ വർഷത്തിൽ ഒരിക്കെ സന്ദർശിക്കാമെന്ന് അറിയിച്ചുവെന്നാണ് ഐതിഹ്യം. ആ ദിവസമാണ് ഓണമായി കൊണ്ടാടുന്നതെന്നും മലയാളികൾക്കിടയിൽ കഥ പ്രചാരത്തിലുണ്ട്. അതേസമയം വിന്ധ്യസത്പുര ഭാഗങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ട് വന്നപ്പോൾ അവർ പ്രചരിപ്പിച്ചതാണ് മഹാബലിയുടെ കഥയെന്നും വിശ്വസിക്കുന്നവരുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News