Thiruvananthapuram ; സംസ്ഥാനത്ത് ഓണം (Onam 2021) പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ 5 ദിവസത്തേക്ക് അവധി (Onam Holidays). എന്നാൽ ബാങ്കുകൾ (Bank Holidays) ഇന്നും കൂടി പ്രവർത്തിച്ച് നാളെ മുതലാണ് ഓണം അവധി ആരംഭിക്കുക.
ഓണത്തിന് പുറമെ മുഹറം ശ്രീനാരായണ ഗുരു ജയന്തി എന്നിവ പ്രമാണിച്ചും കൂടിയാണ് തുടർച്ചയായി അടുത്ത 5 ദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ : Onam Kit 2021: ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവ്; ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല
ഇന്ന് മുഹറമാണെങ്കിലും ഇന്നും കൂടി ബാാങ്കും ട്രഷറിയും പ്രവർത്തിക്കും. നാളെ മുതലാണ് ബാങ്കകൾ ഓണ അവധിക്ക് അടയ്ക്കും. അതിനാൽ ഇന്ന് തന്നെ സാമ്പത്തിക ഇടപാടുകൾ നടത്തുക.
ALSO READ : Bevco Online Booking: ഓൺലൈൻ മദ്യത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഓർഡർ ചെയ്തത് 400 പേർ
അല്ലാത്തപക്ഷം ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക. കൂടാതെ വരു ദിവസങ്ങളിൽ എടിഎമ്മുകൾ പണം കൃത്യമായി നിക്ഷേപം നടത്തും അതാത് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.
ALSO READ : Onam 2021 Bonus: സർക്കാർ അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്,8.33% മിനിമം ബോണസ്
RBI കലണ്ടർ പ്രകാരം തിരുവനന്തപുരം കൊച്ചി സർക്കിളുകൾക്ക് പുറമെ ചെന്നൈ ബംഗളൂരു സർക്കിളിലും നാളെ ഓഗസ്റ്റ് 20-ാം തിയതി അവധിയായരിക്കുന്നതാണ്. തുടർന്ന് 23 വരെയാണ് അവധി കേരള സർക്കിളിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്ന് ഓഗസ്റ്റ് 19ന് കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളിലു ബാങ്ക് അവധി ആയിരിക്കുന്നതാണ്.
നാളെ മുതൽ ബാങ്കുകളുടെ അവധി ഇങ്ങനെയാണ്-
ഓഗസ്റ്റ് 20 - ഒന്നാം ഓണം
ഓഗസ്റ്റ് 21 - തിരുവോണം
ഓഗസ്റ്റ് 22 - മൂന്നാം ഓണം (ഞായർ)
ഓഗസ്റ്റ് 23 -ശ്രീനാരായണ ഗുരു ജയന്തി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...