Onam 2021: അധിക ബാധ്യത, ഓണക്കിറ്റില്‍ നിന്നും ക്രീം ബിസ്കറ്റ് ഒഴിവാക്കി.... !!

കോവിഡ് കാലത്തും  ഓണം  സമൃദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തകൃതിയായി തയ്യാറെടുപ്പുകള്‍  നടത്തുകയാണ്.  ഓണക്കിറ്റ്  വിതരണം സംബന്ധിച്ച  നടപടികളും ഏതാണ്ട്  അവസാന ഘട്ടത്തിലാണ് ... 

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 01:38 PM IST
  • സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റില്‍ (Onam Kit 2021) നിന്നും ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കുകയാണ്.
  • ബിസ്‌ക്കറ്റുകൾ കിറ്റില്‍ ഉൾപ്പെടുത്തുന്നത് സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Onam 2021: അധിക ബാധ്യത, ഓണക്കിറ്റില്‍ നിന്നും  ക്രീം ബിസ്കറ്റ് ഒഴിവാക്കി.... !!

തിരുവനന്തപുരം : കോവിഡ് കാലത്തും  ഓണം  സമൃദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തകൃതിയായി തയ്യാറെടുപ്പുകള്‍  നടത്തുകയാണ്.  ഓണക്കിറ്റ്  വിതരണം സംബന്ധിച്ച  നടപടികളും ഏതാണ്ട്  അവസാന ഘട്ടത്തിലാണ് ... 

ഓണക്കിറ്റ് വിതരണം ആഗസ്റ്റ്‌  ഒന്നിന് ആരംഭിക്കുമെന്നും  വിഭവങ്ങളുടെ കാര്യത്തിൽ  ഏതാണ്ട് തീരുമാനമായതായും  ഭ ക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞിരുന്നു.  

എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റില്‍  (Onam Kit 2021) നിന്നും   ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കുകയാണ്.  ബിസ്‌ക്കറ്റുകൾ കിറ്റില്‍ ഉൾപ്പെടുത്തുന്നത് സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തലിനെത്തുടര്‍ന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

90 ലക്ഷം ഓണക്കിറ്റുകളിൽ ക്രീം ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത് 22 കോടിയുടെ അധിക ചിലവ് സർക്കാരിന് ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതേ തുടർന്നാണ് ക്രീം ബിസ്‌ക്കറ്റുകൾ കിറ്റിൽ ഉൾപ്പെടുത്താനുള്ള ഭക്ഷ്യവകുപ്പിന്‍റെ  നിർദ്ദേശം മുഖ്യമന്ത്രി എതിർത്തത്. 

അവസാന തീരുമാനമനുസരിച്ച്  ഓണക്കിറ്റിലെ സാധനങ്ങളുടെ എണ്ണം 16 ആണ്.

മുന്‍പ്  17 വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്തവണത്തെ ഓണക്കിറ്റ്‌ തീരുമാനിച്ചിരുന്നത് . കിറ്റിന് 592 കോടി രൂപയാണ് ചിലവ് പ്രതീക്ഷിച്ചത്.  ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കുന്നതോടെ  ഇത് 570 കോടിയായി ചുരുങ്ങും.

Also Read: Onam 2021: ഓണമെത്തുന്നു, ഒപ്പം കിറ്റും, ആഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം

ഓണത്തിന് കിറ്റില്‍ കുട്ടികൾക്കായി ഒരു വിഭവം എന്ന നിലയിലാണ്  ക്രീം  ബിസ്‌ക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആദ്യം കിറ്റില്‍ ചോക്ലേറ്റ് ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ,  ചോക്ലേറ്റ് അലിയുമെന്ന കാരണത്താൽ ആ തീരുമാനം ഒഴിവാക്കി  ക്രീം ബിസ്‌ക്കറ്റ് ആക്കുകയായിരുന്നു. പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് 22 രൂപയ്‌ക്ക് സർക്കാരിന് നൽകാമെന്നായിരുന്നു ഒരു മുൻനിര ബിസ്‌ക്കറ്റ് കമ്പനി പറഞ്ഞത്.

ഓണത്തിന് മുഴുവന്‍ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും  ഓണക്കിറ്റ് നൽകാനാണ്  മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത് .  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News