PR Sreejesh : ഒളിമ്പിക്സ് താരം പിആർ ശ്രീജേഷിനെ ആദരിച്ച് കെഎസ്ആർടിസി ബസിൽ താരത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ചു

 ശ്രീജേഷിൻ്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ  RSC 466 എന്ന ബസ് ന​ഗരത്തിൽ സർവ്വീസ് നടത്തും. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 10:43 AM IST
  • ശ്രീജേഷിൻ്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് ന​ഗരത്തിൽ സർവ്വീസ് നടത്തും.
  • ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി.ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടിയാണിതെന്ന് കെഎസ്ആർടിസി അറിയിച്ചു.
  • വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം " എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.
  • കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ ഐഎഎസ് മുന്നോട്ട് വെച്ച ആശയം കെ എസ് ആർ ടി സി യിൽ പുതുതായി രൂപവൽക്കരിച്ച കമേഴ്സ്യൽ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്.
PR Sreejesh : ഒളിമ്പിക്സ് താരം പിആർ ശ്രീജേഷിനെ ആദരിച്ച് കെഎസ്ആർടിസി ബസിൽ താരത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ചു

Thiruvananthapuram :  ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി. ആർ. ശ്രീജേഷിന് (PR Sreejesh)  ആദരവുമായി കെഎസ്ആർടിസി രംഗത്തെത്തി. ശ്രീജേഷിൻ്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ  RSC 466 എന്ന ബസ് ന​ഗരത്തിൽ സർവ്വീസ് നടത്തും. 

 ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി.ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന്  വേണ്ടിയാണിതെന്ന് കെഎസ്ആർടിസി അറിയിച്ചു. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം " എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും. 

ALSO READ: Pr Sreejesh Rewards: അഞ്ചുലക്ഷോം പിന്നെ മുണ്ടും ഷർട്ടും മാത്രമോ? നെഞ്ചുറപ്പിൽ വല കാത്തവന് കേരളത്തിൻറെ പുച്ഛം?

മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിംപിക് മെഡൽ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച പി ആർ ശ്രീജേഷ് എന്ന മലയാളി ഗോൾകീപ്പർക്ക് ഭാരതത്തിൻ്റെ ഈ അനിർവചനീയമായ നേട്ടത്തിൽ വലിയ പങ്ക് വഹിക്കാനായി. അത് മലയാളികളെ മുഴുവൻ അറിയിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി ഈ ഉദ്യമം ഏറ്റെടുത്തത്.

ALSO READ: Tokyo Olympics 2020 : ചരിത്രവും പ്രതാപവും തിരികെ പിടിച്ച് ഇന്ത്യ, 41 വർഷത്തിന് ശേഷം ഹോക്കിയിൽ ഇന്ത്യക്ക് ഒളിമ്പിക്സ് മെഡൽ

കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ ഐഎഎസ് മുന്നോട്ട് വെച്ച ആശയം  കെ എസ് ആർ ടി സി യിൽ പുതുതായി രൂപവൽക്കരിച്ച കമേഴ്സ്യൽ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിൻ്റെ ഡിസൈൻ പൂർണമായും നിർവഹിച്ചത് കെ എസ് ആർ ടി സി ജീവനക്കാരനായ എ.കെ ഷിനുവാണ്.  മികച്ച രീതിയിൽ ബസിൽ ചിത്രങ്ങൾ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാർ , നവാസ്, അമീർ എന്നിവർ ചേർന്നാണ്. 

ALSO READ: Tokyo Olympics 2020 : അവൻ നേടിയത് വെങ്കലമാണെങ്കിലും അത് അവൻ രാജ്യത്തിന് വേണ്ടി നേടി എന്നതാണ് എനിക്ക് പ്രാധാന്യം, ശ്രീജേഷിന്റെ വെങ്കലം നേട്ടത്തിൽ അഭിമാനിക്കുന്നു എന്ന് അച്ഛൻ രവീന്ദ്രൻ

ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എഡിഇ നിസ്താർ എന്നിവരും പിൻതുണ നൽകി.  കേരളത്തിൽ നിന്നും ഇനിയും അനേകം ശ്രീജേഷുമാർ ഉയർന്നു വരാൻ കെ എസ് ആർ ടി സിയുടെ ഈ പ്രോത്സാഹനം സഹായകകരമാകുമെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News