Health Minister വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തു

എറണാകുളം നോർത്ത് പൊലീസാണ് ഐപിസി 509 വകുപ്പ് പ്രകാരം കേസെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 12:48 PM IST
  • ക്രൈം നന്ദകുമാറുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് പിസി ജോർജ് വിവാദ പരാമർശം നടത്തിയത്
  • ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭാഷണം
  • യൂട്യൂബ് ചാനലിലൂടെയും സംഭാഷണം പുറത്ത് വിട്ടിരുന്നു
  • മൻസൂർ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്
Health Minister വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തു

കൊച്ചി: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പിസി ജോർജിനെതിരെ (PC George) കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. എറണാകുളം നോർത്ത് പൊലീസാണ് (Kerala Police) ഐപിസി 509 വകുപ്പ് പ്രകാരം കേസെടുത്തത്.

ക്രൈം നന്ദകുമാറുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് പിസി ജോർജ് വിവാദ പരാമർശം നടത്തിയത്. ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭാഷണം. മൻസൂർ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെയും സംഭാഷണം പുറത്ത് വിട്ടിരുന്നു.

ALSO READ: India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; കേരളത്തിലെ സാഹചര്യം ഗുരുതരമായി തുടരുന്നു

എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാർ ഒന്നാംപ്രതിയും (Accused) പിസി ജോർജ് രണ്ടാം പ്രതിയുമാണ്. പിസി ജോർജ് ആരോ​ഗ്യമന്ത്രിയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്.

കേരള സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോർജെന്ന (Veena George) ആരോ​ഗ്യമന്ത്രിയെന്ന് പിസി ജോർജ് പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോ​ഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർ‍ഡ് കിട്ടും. അവര് ടിവിയിൽ എന്നും വരുന്നത് എന്തിനാ.. അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ. എന്നാ സൗന്ദര്യം ആരുടെ സൗന്ദര്യം എയ്ജ് ഇത്ര ആയില്ലേ.. കിളവിയാണെന്ന് ചിന്തിക്കണ്ടേ അവർ. ആരെ കാണിക്കാനാ.. ആർക്ക് വേണ്ടിയാ ഇതൊക്കെ.. കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കൊവിഡ് പിടിച്ച് ജനങ്ങൾ മരിക്കുമ്പോൾ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ.. എങ്ങനെ അവർക്ക് ചിരിക്കാൻ പറ്റുന്നു. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലെന്നും പിസി ജോർജ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News