Arrest: ടെക്നോപാർക്കിൽ യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

Nudity show against women in Technopark: സംഭവമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സാഹസികമായാണ് പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 02:21 PM IST
  • പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ എസ്. പ്രദീപാണ് പിടിയിലായത്.
  • ഇക്കഴിഞ്ഞ പതിനൊന്നിന് രാവിലെ 8 മണിയോട് കൂടിയായിരുന്നു സംഭവം.
  • പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Arrest: ടെക്നോപാർക്കിൽ യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലിക്ക് എത്തിയ യുവതികൾക്ക് നേരെ നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടയും നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ എസ്. പ്രദീപാണ് (43) കഴക്കൂട്ടം പോലീസിൻറെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാവിലെ 8 മണിയോട് കൂടിയായിരുന്നു സംഭവം.

ടെക്നോപാർക്കിലേക്ക് ജോലിക്ക് പോയ ടെക്കികളായ യുവതികൾക്ക് നേരെയാണ് പ്രതി ലൈംഗിക ചേഷ്ട നടത്തിയത്. യുവതി ഉടൻ കഴക്കൂട്ടം പോലീസിൽ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. 

ALSO READ: വയനാട് വീണ്ടും കടുവയിറങ്ങി; ഫാമിലെ ആറ് പന്നികളെ കൊന്നു

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ അറ്റൻഡറാണ് പ്രദീപ്. എസ് ഐ മാരായ മിഥുൻ, ശരത്ത്, തുളസീധരൻ നായർ, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News