V.S Sivakumar: അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

ED notice to V.S Sivakumar: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വി.എസ് ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അനധികൃത സ്വത്ത് സമ്പാദനമാണ് എൻഫോഴ്സ്മെൻറ് അന്വേഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 08:03 PM IST
  • ഈ മാസം 20ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്.
  • പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയ്ക്കും നോട്ടീസ് അയച്ചതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
  • സ്വത്തുവകകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ശിവകുമാറിന് ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
V.S Sivakumar: അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി വി.എസ് ശിവകുമാറിന് നോട്ടീസ് നൽകി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ഈ മാസം 20ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശിവകുമാറിൻറെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയ്ക്കും നോട്ടീസ് അയച്ചതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. 

സ്വത്തുവകകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വി.എസ് ശിവകുമാറിന് ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ശിവകുമാറിന് ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അനധികൃത സ്വത്ത് സമ്പാദനമാണ് ഇ.ഡി അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ നേരത്തെ വിജിലൻസും കേസ് എടുത്തിരുന്നു.

ALSO READ: തലയ്ക്ക് മുറിവേറ്റ് ചികിത്സ തേടിയത് പാകിസ്ഥാൻ സ്വദേശി? ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പോലീസ് എത്തി, സംഭവം ഇങ്ങനെ

2020ൽ ശിവകുമാറിൻറെ വീട്ടിലും അദ്ദേഹത്തിൻറെ ബിനാമിയെന്ന് സംശയിക്കപ്പെടുന്നവരുടെ വീട്ടിലുമെല്ലാം എൻഫോഴ്സ്മെൻറ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചെന്ന ഗുരുതരമായ ആരോപണം ഉൾപ്പെടെ ശിവകുമാർ നേരിട്ടിരുന്നു. 

ശിവകുമാറിൻറെ ആസ്തികളിൽ വലിയ വ്യത്യാസം ഉണ്ടായെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നത്. ബിനാമി ഇടപാടുകളിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസും കണ്ടെത്തിയതോടെയാണ് ഇ.ഡി ഇടപെട്ടത്. വിജിലൻസ് അന്വേഷണത്തിൻറെയും എഫ്.ഐ.ആറിൻറെയും അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയത്. തെളിവുകൾ ലഭിച്ചാൽ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് ഇ.ഡി കടന്നേക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News