തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശന വിധിക്കെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി (Protest) ബന്ധപ്പെട്ട് 836 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസുകൾ എടുത്തിട്ടില്ല.
രജിസ്റ്റർ ചെയ്തിട്ടുള്ളവയിൽ ഗുരുതരമായ ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം, എന്നിവ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനു തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
നിയമസഭയിൽ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന്റെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുതരമല്ലാത്ത ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...