Minister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടി

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്

Written by - Zee Malayalam News Desk | Last Updated : May 30, 2024, 08:30 PM IST
  • മലപ്പുറം ജില്ലയിൽ മാത്രമല്ല മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ കുറവില്ല.
  • എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ മുസ്ലിംലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലഘട്ടത്തിലും ലഭ്യമായിട്ടില്ല.
  • മാർക്കിന്റെയും ഗ്രേഡിന്റെയും അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാകുക.
Minister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടി

മലപ്പുറത്ത് ഹയർ സെക്കൻഡറി സീറ്റുകൾ കുറവെന്ന് പറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമെന്ന് മന്ത്രി വി ശിവൻകുട്ടി. മലപ്പുറം ജില്ലയിൽ മാത്രമല്ല മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ കുറവില്ല. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ മുസ്ലിംലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലഘട്ടത്തിലും ലഭ്യമായിട്ടില്ല. മാർക്കിന്റെയും ഗ്രേഡിന്റെയും അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാകുക. 

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്. 

Also Read: Veena George: മഴക്കാലം, എലിപ്പനി ശക്തമായി പ്രതിരോധിക്കണം: മന്ത്രി വീണാ ജോര്‍ജ്

 

ആകെ 80,250 സീറ്റുകൾ റെഗുലർ പഠനത്തിനായി മലപ്പുറം ജില്ലയിൽ ലഭ്യമാണ്. ഇതിനുപുറമെ ഹയർ സെക്കൻഡറി പഠനത്തിനായി സ്കോൾ കേരളയിലും ആവശ്യാനുസരണം സീറ്റുകൾ ലഭ്യമാണ്. ജില്ലക്കുള്ളിലെ അപേക്ഷകൾ 74,805 ആണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകൾ 7,620 ആണ്. മുൻകാലങ്ങളിലെ പ്രവേശനത്തോത് അടിസ്ഥാനപ്പെടുത്തിയാൽ നിലവിൽ ആവശ്യത്തിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ ലഭ്യമാണ്. 2021 - 22 അധ്യയന വർഷം  5446 സീറ്റുകൾ ഒഴിഞ്ഞു കിടന്നു. 2022 -  23 അധ്യയന വർഷം 4300 സീറ്റുകൾ ഒഴിഞ്ഞു കിടന്നു. 2023 - 24 അധ്യയന വർഷം  4952 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. പ്ലസ് വൺ പ്രവേശനത്തിന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ആവശ്യമാണെങ്കിൽ ആ ഘട്ടത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ്  ഇടപെടുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News