തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെ മൂന്നാംലീഗ് നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലീഗിന് യോഗ്യതയുണ്ടെന്നും രാജ്യസഭാ സീറ്റ് നൽകുമെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസിന്റെ 16 സീറ്റിൽ 15 ലും സിറ്റിംഗ് എം പിമാർ ഉള്ള സാഹചര്യത്തിൽ മൂന്നാമതൊരു സീറ്റ് നൽകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ലീഗിനോട് വ്യക്തമാക്കി എന്നും ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂർണമായെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അടുത്ത് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിന് ആയിരിക്കും. മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകും. റൊട്ടേഷൻ അടിസ്ഥാനത്തിൽ രാജ്യസഭാ സീറ്റ് കോൺഗ്രസും ലീഗും തമ്മിൽ പങ്കിടും. ഈ ഫോർമുല ലീഗ് അംഗീകരിച്ചതൊന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ ഉടൻ തീരുമെന്നും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.