മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും ആണ് സ്ഥാനാർഥികൾ. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വച്ചുമാറി.
തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കുള്ള സ്ഥാനാർഥിയെയും മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും രാമനാഥപുരത്ത് മത്സരിക്കുക. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
ALSO READ: സമദാനിയും ഇടി മുഹമ്മദ് ബഷീറും; മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ധാരണയായി
മലപ്പുറം- ഇ.ടി.മുഹമ്മദ് ബഷീര്‍
ഇ.ടി.മുഹമ്മദ് ബഷീർ 1985-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ. കരുണാകരൻ, എ.കെ. ആൻ്റണി, ഉമ്മൻചാണ്ടി എന്നീ മന്ത്രിസഭകളുടെ കീഴിൽ കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി (1991-1996, 2001-2006) സേവനമനുഷ്ഠിച്ചു.
2009 മുതൽ പാർലമെൻ്റ് അംഗമാണ് (2009, 2014, 2019). നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സംഘടനാ സെക്രട്ടറിയും കേരള സ്റ്റേറ്റ് പാർട്ടി സെക്രട്ടറിയുമാണ് ഇ.ടി.മുഹമ്മദ് ബഷീർ. നിലവിൽ മുസ്ലിംലീഗിന്റെ ലോക്സഭാ എംപിയാണ്.
പൊന്നാനി- അബ്ദുസമദ് സമദാനി
അബ്ദുസമദ് സമദാനി 1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്നു (1994-2000, 2000-2006). കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് 2011 മുതൽ 2016 വരെ കേരള നിയമസഭാംഗമായിരുന്നു. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ച് പരാജയപ്പെട്ടു.
പതിനേഴാം ലോക്സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ ആറിന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പതിനേഴാം ലോക്സഭയിൽ അംഗമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.