Kerala Assembly Ruckus Case: കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഈ മാസം ഒമ്പതിന് വിധി പറയും

പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 01:29 PM IST
  • 2015 മാർച്ച് 13നാണ് നിയസമഭയിൽ കയ്യാങ്കളിയുണ്ടായത്
  • അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു
  • ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് സംഭവങ്ങൾ ഉണ്ടായത്
  • നിയമസഭയ്ക്കുള്ളിലെ വസ്തുക്കൾ കേടുവരുത്തുകയും ചെയ്തിരുന്നു
Kerala Assembly Ruckus Case: കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഈ മാസം ഒമ്പതിന് വിധി പറയും

തിരുവനന്തപുരം: ‌നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെയും (Ramesh Chennithala) അഭിഭാഷക പരിഷത്തിൻ്റെയും ഹർജിയിൽ ഈ മാസം ഒമ്പതിന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ (Court) സമീപിച്ചത്.

2015 മാർച്ച് 13നാണ് നിയസമഭയിൽ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് സംഭവങ്ങൾ ഉണ്ടായത്. കെഎം മാണി കോഴ വാങ്ങിയതായും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നിയമസഭയിൽ നടത്തിയത്. നിയമസഭയ്ക്കുള്ളിലെ വസ്തുക്കൾ കേടുവരുത്തുകയും ചെയ്തിരുന്നു.

ALSO READ: Vd Satheesan| വി.ഡി സതീശൻ തിരുവഞ്ചൂരിനെയും ഉമ്മൻ ചാണ്ടിയെയും കണ്ടു,സുപ്രധാന മാറ്റങ്ങൾ

കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം ആറ് ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതു ‌മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതത്. ഇടത് സർക്കാർ അധികാരത്തിൽ എത്തിയതോടെ വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങുകയായിരുന്നു.

നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ (Supreme Court) തിരിച്ചടി നേരിട്ടിരുന്നു. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരി​​ഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു. 
ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. കേരള നിയമസഭയിൽ നടന്നതുപോലുള്ള ഇത്തരം സംഭവങ്ങൾ പാർലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാൻ കഴിയില്ലെന്നും ഇതിൽ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

അഴിമതിക്കാരനെതിരെയാണ് എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചതെന്ന് സർക്കാർ വാദിച്ചു. എന്നാൽ കേരള നിയമസഭയിൽ എംഎൽഎമാർ നടത്തിയ അക്രമസംഭവങ്ങളെ അം​ഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബിൽ അവതരണവുമായി ബന്ധപ്പെട്ട നടപടികൾ. ഈ അവതരണമാണ് എംഎൽഎമാർ തടസ്സപ്പെടുത്തിയത്. ഇത് അം​ഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.  എന്ത് സന്ദേശമാണ് ഇതിലൂടെ എംഎൽഎമാർ പൊതു സമൂഹത്തിന് നൽകുന്നതെന്ന് ബെഞ്ചിലെ മറ്റൊരു അം​ഗമായ എംആർ ഷാ ആരാ‍ഞ്ഞു.

കെഎം മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റ് (Budget) അവതരണം എംഎൽഎമാർ തടസ്സപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതേ തുടർന്നാണ് സഭയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്നും അഭിഭാഷകൻ വാദിച്ചു. ഇതിൽ നിയമസഭ തന്നെ എംഎൽഎമാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള കേസുകളും മറ്റും ആവശ്യമില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായി അഭിഭാഷകൻ വാദിച്ചു. എന്നാൽ സർക്കാരിന്റെ നിലപാടിനോട് കോടതി കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News