Nipah Virus : കോഴിക്കോട് രണ്ട് അസ്വാഭാവിക പനി മരണങ്ങൾ; നിപ സംശയമെന്ന് ആരോഗ്യ വകുപ്പ്

Kozhikode Nipah : പനി ബാധിച്ച രണ്ട് പേരുടെ സാംപിളുകളുടെ  പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 11:47 PM IST
  • രണ്ട് അസ്വാഭാവിക പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം. \
  • ഇതെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
  • മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്.
  • മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
Nipah Virus : കോഴിക്കോട് രണ്ട് അസ്വാഭാവിക പനി മരണങ്ങൾ; നിപ സംശയമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് : അസ്വാഭാവികമായി രണ്ട് പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിപ സംശയം. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശ പുറപ്പെടുവിച്ചു. കോഴിക്കാട് സ്വകാര്യ ആശുപത്രിയിലെ രണ്ട് അസ്വാഭാവിക പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം. ഇതെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

ALSO READ : പാലക്കാടോ, ഇടുക്കിയോ അതോ എറണാകുളമോ? കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

സെപ്റ്റംബർ എട്ടിന് പനിമൂലം മരിച്ച 49കാരന്റെ മകനും പനി ബാധിച്ചു. കൂടാതെ പ്രദേശത്തെ അഞ്ച് പേർക്കും പനി പടർന്നിട്ടുണ്ട്. 40 വയസുകാരനായ രണ്ടാമത്തെയാൾ ഇന്ന് സെപ്റ്റംബർ 11നാണ് മരണമടഞ്ഞത്. ഇരുവർക്കും നിപ ലക്ഷ്ണങ്ങൾ കണ്ട സാഹചര്യത്തിലാണ് ശ്രവങ്ങൾ പരിശോധനയ്ക്കയച്ചത്. കോഴിക്കോട് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറക്കും; സമ്പർക്ക പട്ടിക തയ്യാറാക്കും. 2018ൽ നിപ റിപ്പോർട്ട് ചെയ്ത 15 കിലോമീറ്റർ ചുറ്റളവിലാണ് രോഗബാധ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News