Nipah Threat: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

Nipah Threat: രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്‌ടർ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.  നിപ വൈറസ് ജാഗ്രതയുടെ ഭാഗമായിട്ടാണ് അവധിയെന്ന് കളക്‌ടർ വ്യക്തമാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 06:34 AM IST
  • കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
  • പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി
  • അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പൊതു പരിപാടികൾ നിർത്തിവയ്ക്കാൻ ഉത്തരവ്
Nipah Threat: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.  മാത്രമല്ല ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.

Also Read: ഒരു നിപ കേസും കൂടി സ്ഥിരീകരിച്ചു; കോഴിക്കോട് മൂന്ന് പേർ ചികിത്സയിൽ

രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്‌ടർ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.  നിപ വൈറസ് ജാഗ്രതയുടെ ഭാഗമായിട്ടാണ് അവധിയെന്ന് കളക്‌ടർ വ്യക്തമാക്കിയിട്ടുണ്ട്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്നും കളക്‌ടർ അറിയിച്ചിട്ടുണ്ട്.  എങ്കിലും യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാൻ ജില്ലാ കലക്ടർ എ. ഗീത ഉത്തരവിട്ടിരുന്നു. കൂടാതെ ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, ഇത്തരത്തിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണമെന്നും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ഇതിനിടയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ചു ചികിൽസയിൽ കഴിയുന്ന യുവാവിൻ്റെ നില മെച്ചപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഇയാളുടെ പനി മാറി അണുബാധ കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. പക്ഷെ 9 വയസ്സുകാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ഒരു ആരോഗ്യ പ്രവർത്തകനും നിപ സ്ഥിരീകരിച്ചിരുന്നു, ആൾക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News