Actress Attack Case: പുതിയ പ്രോസിക്യൂട്ടറെ ജനുവരി നാലിന് നിയമിക്കും

ജനുവരി നാലിനാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. ഇക്കാര്യം സർക്കാർ  വിചാരണ കോടതിയെ അറിയിച്ചു.   

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 11:29 AM IST
  • ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോഴാണ് ഈ വിവരം സർക്കാർ കോടറതിയെ അറിയിച്ചത്.
  • പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ശുപാർശ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
  • കോടതി മാറ്റുന്നതിന് നൽകിയ ഹർജി സുപ്രിംകോടതിയും തള്ളിയതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശന്‍ രാജിവച്ചത്. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം.
Actress Attack Case: പുതിയ പ്രോസിക്യൂട്ടറെ ജനുവരി നാലിന് നിയമിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) അടുത്തമാസം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനമായി.  ജനുവരി നാലിനാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. ഇക്കാര്യം സർക്കാർ  വിചാരണ കോടതിയെ അറിയിച്ചു. 

ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോഴാണ് ഈ വിവരം സർക്കാർ (Kerala Govt) കോടതിയെ അറിയിച്ചത്.  പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ശുപാർശ ഇപ്പോൾ  മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.  കോടതി മാറ്റുന്നതിന് നൽകിയ ഹർജി സുപ്രിംകോടതിയും (Supreme Court) തള്ളിയതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശന്‍ രാജിവച്ചത്.  ഈ ഒഴിവിലേക്കാണ് പുതിയ നിയമനം. 

Also Read: Actress attack case: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു

വിചാരണ കോടതി (Trail Court) പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും അതുകൊണ്ട് വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് നടിയും സർക്കാരും സുപ്രീംകോടതിയിൽ (Supreme Court) ഹർജി നൽകിയിരുന്നു.  ഇന്ന് തുടർനടപടികൾക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി പരിഗണിക്കും.  ശേഷം പുതിയ പ്രോസിക്യൂട്ടർ കേസ് എടുത്ത ശേഷമേ വിചാരണ ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News