കോട്ടയം : മുൻകൂറായി പണമടച്ചാൽ മാത്രം ഇന്ധനവും അനുബന്ധ ഉത്പന്നങ്ങളും എത്തിക്കൂ എന്ന പൊതു മേഖല എണ്ണകമ്പനിയായ എച്ച്.പി.സി.എല്ലിൻറെ നിലപാടിൽ വലഞ്ഞ ഡീലർമാർ.ഡീലർമാർ മുൻകൂറായി പണമടച്ചാൽ മാത്രമേ ഉൽപ്പന്നം പമ്പിൽ എത്തിക്കൂ എന്ന ആയിരുന്നു കമ്പനിയുടെ ആദ്യ നിലപാട് പിന്നീട് പണമടച്ചാൽ പോലും ഉൽപ്പന്നം ലഭിക്കില്ല എന്ന അവസ്ഥ ആയെന്നും ഡീലർമാർ ആരോപിക്കുന്നു.
സംസ്ഥാനത്തെ ഒട്ടനവധി എച്ച്.പി.സി.എൽ പമ്പുകളും വിൽപ്പന നടത്താൻ കഴിയാതെ അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ബി.പി.സി എല്ലിന്റെ ഡീലർമാരും ഇതേ പ്രശ്നം ഇതേ പ്രശ്നം നേരിട്ടു കൊണ്ടിരിക്കുകയാണ്. പണം മുൻകൂറായി അടച്ചു കഴിഞ്ഞാലും ഉൽപ്പന്നം സമയബന്ധിതമായി ലഭിക്കുന്നില്ല.
ഐ.ഒ.സി യിൽ മാത്രമാണ് ഇപ്പോൾ പമ്പുകളിലേക്കുള്ള ഇന്ധന വിതരണം താരതമ്യേനെ കാര്യക്ഷമമായി നടക്കുന്നത്.
സംഭവവികാസങ്ങൾ സംസ്ഥാനത്ത് ഇന്ധനക്ഷാമം എന്ന പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് തീർച്ചയെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.
ALSO READ: VD Satheeshan: കടക്ക് പുറത്ത് മറന്നോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...