കണ്ണൂർ: പുതിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾക്കെതിരെ വ്യാപക വിമർശനം. മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് ഡ്രൈവിങ് സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും രംഗത്തെത്തി. ഇന്നത്തെ (വ്യാഴാഴ്ച) ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചു കൊണ്ടാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഡ്രൈവിങ്ങ് ടെസ്റ്റുകൾക്കായി ഏർപ്പെടുത്തിയ പുതിയ മാറ്റങ്ങളാണ് എല്ലാത്തിനും തുടക്കമായത്.
ബുധനാഴ്ച വൈകിട്ട് ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങിലാണ് പുതിയ നടപടി. സാധാരണ ഗതിയിൽ ലേണിങ് ടെസ്റ്റ് പാസായ 120 പേർക്കാണ് ഒരു ദിവസം ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്. ഇനി മുതൽ 100 പേർക്ക് മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്നായിരുന്നു പുതിയ തീരുമാനം.
പയ്യന്നൂരിൽ ഒരു എം വി ഐ മാത്രമാണ് നിലവിലുള്ളത് എന്നതിനാൽ 60 പേർക്ക് മാത്രമായിന്നു ഒരു ദിവസം അവസരം ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി അത് 50 ൽ ഒതുങ്ങി. ടെസ്റ്റിൽ പങ്കെടുക്കുവാനെത്തിയ 10 വിദ്യാർത്ഥികൾ സ്വമേധയാ പിൻമാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിൽ പ്രതിഷേധിച്ചു കൊണ്ടാണ് മുഴുവൻ വിദ്യാർത്ഥികളും ടെസ്റ്റ് ബഹിഷ്‌കരിച്ചത്.
വകുപ്പിൻറെ പുതിയ തീരുമാനം അധികൃതർ പുന : രിശോധിക്കണമെന്ന് ആൾ കേരള ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റ് സെക്രട്ടറി ഉബൈദ് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എം ടി രാധാകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് രാജീവൻ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.