RT-PCR അല്ലെങ്കിൽ COVID Vaccine Certificate :സംസ്ഥാനത്ത് മദ്യം വാങ്ങാൻ പുതിയ മാർഗ നിർദേശങ്ങൾ

New COVID Guidelines Kerala  ഇനി മുതൽ സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ  ഒരു ഡോസ് കോവിഡ് വാക്സിനെടുത്തതിന്റെ രേഖയോ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 11:33 AM IST
  • ഇനി മുതൽ സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ഒരു ഡോസ് കോവിഡ് വാക്സിനെടുത്തതിന്റെ രേഖയോ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്.
  • ഇന്ന് ബുധനാഴ്ച മുതലാണ് ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കുന്നത്.
  • ഒരു മാസം മുൻപ് കോവിഡ് ബാധിച്ച് ഭേദമായതിന്റെ സർട്ടിഫിക്കറ്റ് കൈയ്യിലുള്ളവർക്കും ഇന്ന് മുതൽ സംസ്ഥാനത്തെ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങാൻ സാധിക്കും
  • എല്ലാ ഔട്ട്ലെറ്റുകൾക്കും മുന്നിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബെവ്കോ നിർദേശം നൽകിട്ടുണ്ട്
RT-PCR അല്ലെങ്കിൽ COVID Vaccine Certificate :സംസ്ഥാനത്ത് മദ്യം വാങ്ങാൻ പുതിയ മാർഗ നിർദേശങ്ങൾ

Thiruvananthapuram : കേരളത്തിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുമ്പോഴും ബിവറേജ് ഔട്ട്ലെറ്റുകൾക്ക് (Beverage Outlets) മാത്രം നിയന്ത്രണമില്ലയെന്ന് അക്ഷേപം പല മേഖലയിലും നിന്നും ഉടലെടുത്തിയിരുന്നു. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മദ്യം വിൽപനയ്ക്ക് (Liquor Sale) പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് നിയമന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. 

ALSO READ : Kerala Covid Update: സ്ഥിതി അപകടകരമാവുന്നു? സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കോവിഡ്,18000 കടന്ന് മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 15.91-ൽ

ഇനി മുതൽ സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങുന്നവർക്ക് ഒരു ഡോസ് കോവിഡ് വാക്സിനെടുത്തതിന്റെ രേഖയോ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. ഇന്ന് ബുധനാഴ്ച മുതലാണ് ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കുന്നത്.

കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തവർ, ഒന്നാം ഡോസെടുത്ത് രണ്ടാഴ്ച പിന്നിട്ടവർ, 72 മണിക്കൂറിനുള്ളിൽ എടുത്ത RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർ, ഒരു മാസം മുൻപ് കോവിഡ് ബാധിച്ച് ഭേദമായതിന്റെ സർട്ടിഫിക്കറ്റ് കൈയ്യിലുള്ളവർ തുടങ്ങിയവർക്കാണ് ഇന്ന് മുതൽ സംസ്ഥാനത്തെ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങാൻ സാധിക്കുന്നത്.

ALSO READ : Covid Vaccine: സംസ്ഥാനത്തിന് 5.11 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി

എല്ലാ ഔട്ട്ലെറ്റുകൾക്കും മുന്നിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബെവ്കോ നിർദേശം നൽകിട്ടുണ്ട്. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിവറേജ് ബാറുകൾക്ക് മുന്നിൽ പൊലീസ് ഉണ്ടാകും.

സംസ്ഥാന സർക്കർ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ മദ്യശാലകൾക്കും നിർബന്ധമാക്കണമെന്ന്  ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

ALSO READ : WIPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ Lockdown ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. WIPR നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News