Bev-Q-വില്‍ അടിമുടിമാറ്റം; ഇനി സമയപരിധിയില്ല, ടോക്കണുകള്‍ കൂട്ടി, മദ്യവില്‍പ്പന 9 മുതല്‍ 7 വരെ

പ്രവര്‍ത്തന സമയം കൂട്ടുന്നതിലൂടെ ഓരോ ഔട്ട്‌ലെറ്റുകളിലും 200 പേര്‍ക്ക് വരെ പ്രതിദിനം മദ്യം നല്‍കാനാകുമെന്നാണ് കരുതുന്നത്.

Last Updated : Aug 27, 2020, 06:31 PM IST
  • ഇനി മുതല്‍ ആപ്പില്‍ നിന്നും 600 ടോക്കന്‍ ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നല്‍കണം.
  • ബാറുകളുടെ സമയപരിധി നിലവിലെ പോലെ തന്നെ തുടരും. 9 മണി മുതല്‍ അഞ്ചു വരെയാണ് ബാറുകള്‍ തുറക്കുക.
Bev-Q-വില്‍ അടിമുടിമാറ്റം; ഇനി സമയപരിധിയില്ല, ടോക്കണുകള്‍ കൂട്ടി, മദ്യവില്‍പ്പന 9 മുതല്‍ 7 വരെ

തിരുവനന്തപുരം: Bev-Q ആപ്പില്‍ കൂടി മദ്യം ബുക്ക് ചെയ്‌താല്‍ ഇനി അപ്പോള്‍ തന്നെ വാങ്ങാം. മദ്യം ബുക്ക് ചെയ്യാനുള്ള സമയപരിധിയാണ് Bev-Q ഒഴിവാക്കിയിരിക്കുന്നത്. ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ സമയപരിധി 9 മണി മുതല്‍ 7 മണി വരെയാക്കി മാറ്റി.

മദ്യവിൽപ്പന നാളെ മുതൽ, ബെവ്‌ക്യു ആപ്പ് ഇന്നുമുതൽ ലഭ്യമാകും

എന്നാല്‍, ബാറുകളുടെ സമയപരിധി നിലവിലെ പോലെ തന്നെ തുടരും. 9 മണി മുതല്‍ അഞ്ചു വരെയാണ് ബാറുകള്‍ തുറക്കുക. ഇനി മുതല്‍ ആപ്പിള്‍ നിന്നും 600 ടോക്കന്‍ ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നല്‍കണം.

'ബെവ്‌ക്യു' ആപ്പിന് അനുമതി, ഒടുവിൽ ഗൂഗിൾ കനിഞ്ഞു

ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്‌ലെറ്റുകള്‍ നഷ്ടത്തിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച മുതലാണ്‌ പുതിയ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വരും. ബെവ്കോയില്‍ എത്തുന്നവരില്‍ ഏറെ പേരും ജോലി കഴിഞ്ഞു താമസിച്ചാണ് ഔട്ട്‌ലെറ്റുകളില്‍ എത്തുക.

മദ്യം ഇനി ക്ലബ്ബുകൾ വഴിയും, മാർഗ്ഗനിർദ്ദേശം പുറത്തിറക്കി എക്‌സൈസ്

അപ്പോഴേക്കും കടകള്‍ അടച്ചിരിക്കും. ഇതും ഓണക്കാലത്തെ തിരക്കും പരിഗണിച്ചാണ് പ്രവര്‍ത്തന സമയം കൂട്ടണമെന്ന ആവശ്യം ബെവ്കോ സര്‍ക്കാരിന് മുന്‍പില്‍ വച്ചത്. പ്രവര്‍ത്തന സമയം കൂട്ടുന്നതിലൂടെ ഓരോ ഔട്ട്‌ലെറ്റുകളിലും 200 പേര്‍ക്ക് വരെ പ്രതിദിനം മദ്യം നല്‍കാനാകുമെന്നാണ് കരുതുന്നത്.

Trending News