ഇന്ന് മൊബൈൽ കടകൾക്ക് മാത്രം പ്രവർത്തിക്കാം: ശനിയും ഞായറും ഹോട്ടലിൽ നിന്ന് ഹോം ഡെലിവറി പുതിയ ലോക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ഇതാണ്

ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 09:46 AM IST
  • ജൂൺ 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.
  • 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല.
  • അതേസമയം 16-ന് ശേഷം ലോക്ക് ഡൗൺ നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ ച‍ർച്ചയുണ്ടാവും.
ഇന്ന് മൊബൈൽ കടകൾക്ക് മാത്രം പ്രവർത്തിക്കാം: ശനിയും ഞായറും ഹോട്ടലിൽ നിന്ന് ഹോം ഡെലിവറി പുതിയ  ലോക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ഇതാണ്

Trivandrum: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സ‍ർക്കാ‍ർ ഇന്നും വരുന്ന ദിവസങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ഇങ്ങിനെയാണ്. ശനി, ഞായർ (12, 13) തീയതികളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളു.12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല.

ALSO READ: Covid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം

ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

ALSO READ: India ​​covid updates: രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്; 24 മണിക്കൂറിനിടെ 6,148 മരണം, 94,052 പേർക്ക് രോ​ഗബാധ

അതേസമയം 16-ന് ശേഷം ലോക്ക് ഡൗൺ നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ ച‍ർച്ചയുണ്ടാവും. ലോക്ക് ഡൗൺ നീട്ടുന്നതിലുപരി എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടു വരുന്നത് എന്നായിരിക്കും ആലോചിക്കുന്നത്. കൂടുതൽ വിഭാ​ഗങ്ങൾക്ക് ഇളവ് ലഭിക്കാനാണ് സാധ്യത. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News