Electric Vehicle: ജി.എസ്.ടി വകുപ്പിന് പുതിയ 12 ഇലക്ട്രിക് കാറുകൾ കൂടി, ഫ്ലാഗ് ഒാഫ് തിങ്കളാഴ്ച

ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 06:42 PM IST
  • കേന്ദ്രഗവൺമെൻറ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്
  • ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു.
  • വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Electric Vehicle: ജി.എസ്.ടി വകുപ്പിന് പുതിയ 12 ഇലക്ട്രിക് കാറുകൾ കൂടി, ഫ്ലാഗ് ഒാഫ് തിങ്കളാഴ്ച

Trivandrum: ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ നാളെ നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി, ശ്രീ വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറും.

ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു.

ALSO READ: Bajaj Auto ഇലക്ട്രിക്ക് സ്റ്റാർട്ടോഡ് കൂടിയ പുതിയ Platina 100 ES പുറത്തിറക്കി; വില, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

കേന്ദ്രഗവൺമെൻറ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News