NCP: എൻസിപിയിലെ മന്ത്രിമാറ്റത്തിന് തീരുമാനം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

രണ്ട് എംഎൽഎമാരും രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അം​ഗീകരിക്കപ്പെട്ടിരുന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2024, 04:45 PM IST
  • എ.കെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രിയാകും
  • ശരദ് പവാറിന്റെ സാനിധ്യത്തിലാണ് തീരുമാനം എടുത്തതെന്ന് പിസി ചാക്കോ പറഞ്ഞു
  • മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനോട് ശശീന്ദ്രന് യോജിപ്പില്ല
NCP: എൻസിപിയിലെ മന്ത്രിമാറ്റത്തിന് തീരുമാനം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ എൻസിപി തീരുമാനം. എ.കെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ അറിയിച്ചു. 

ശരദ് പവാറിന്റെ സാനിധ്യത്തിലാണ് തീരുമാനം എടുത്തതെന്ന് പിസി ചാക്കോ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം അടുത്തമാസം മൂന്നിന് ശശീന്ദ്രനും തോമസിനും ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ജീവിച്ചിരുന്ന രക്തസാക്ഷി; കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു

2021ലെ തിരഞ്ഞെടുപ്പിന് ശേഷം എൻസിപിയിലെ രണ്ട് എംഎൽഎമാരും രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അം​ഗീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് കോൺ​ഗ്രസിൽ നിന്നെത്തിയ പിസി ചാക്കോ എൻസിപി സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. 

എന്നാൽ ശശീന്ദ്രനെ പിന്തുണച്ചിരുന്ന പിസി ചാക്കോ തോമസിനൊപ്പമായതോടെയാണ് എൻസിപിയിൽ വീണ്ടും മന്ത്രിമാറ്റ ചർച്ചകൾ സജീവമായത്. അതേസമയം മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനോട് ശശീന്ദ്രന് യോജിപ്പില്ല.  പരമാവധി നേതാക്കളെ തന്നോടൊപ്പം ചേർക്കാനാണ് ശശീന്ദ്രന്റെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News