Nayanthara: നയൻതാര-വിഘേനേശ് ശിവൻ ദമ്പതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

നിലവിൽ രാജ്യത്തെ നിയമങ്ങൾ ദമ്പതികൾ പാലിച്ചിട്ടുണ്ടോ? നടപടിക്രമങ്ങൾ പൂർത്തിയാക്കിയോ എന്നടക്കം പരിശോധിക്കും

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 05:55 PM IST
  • വിഷയത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റിന് നിർദേശം
  • ഏറ്റവും പുതിയ വാടക ഗർഭധാരണ നിയന്ത്രണ ബിൽ പരിശോധിക്കും
  • 36 വയസ്സിന് താഴെയുമുള്ള വ്യക്തികൾക്കാണ് കുടുംബത്തിന്റെ അംഗീകാരത്തോടെ വാടക ഗർഭധാരണത്തിന് സാധിക്കൂ
Nayanthara: നയൻതാര-വിഘേനേശ് ശിവൻ ദമ്പതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വാർത്ത്ക്ക് പിന്നാലെ നയൻതാര-വിഘേനേശ് ശിവൻ ദമ്പതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഇരുവരും ഔദ്യോഗിക പ്രസ്താവനകൾ നടത്തിയിട്ടില്ലെങ്കിലും വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ വാടക ഗർഭധാരണ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ ദമ്പതികൾ പാലിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. 

വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.21 വയസ്സിന് മുകളിലും 36 വയസ്സിന് താഴെയുമുള്ള വ്യക്തികൾക്കാണ് കുടുംബത്തിന്റെ അംഗീകാരത്തോടെ വാടക ഗർഭധാരണത്തിന് സാധിക്കൂ എന്ന് നിയമം അനുവദിക്കുന്നു,” മന്ത്രി പറഞ്ഞു.

ALSO READ: Nayanthara-Vignesh Shivan : നയൻസും വിഗ്നേഷും ഇനി ഇരട്ടകുട്ടികളുടെ അമ്മയും അച്ഛനും; സന്തോഷ വാർത്ത പങ്കുവച്ച് താരദമ്പതികൾ

വിഷയത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റിന് നിർദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ വാണിജ്യ വാടക ഗർഭധാരണം നിരോധിച്ചിരിക്കെ, വാടക ഗർഭധാരണത്തിന് തയ്യാറാകുന്നവർ ഒരിക്കലെങ്കിലും വിവാഹിതനാകണമെന്നും സ്വന്തം കുട്ടിയുണ്ടാകണമെന്നുമാണ് മാനദണ്ഡം. ഏറ്റവും പുതിയ വാടക ഗർഭധാരണ നിയന്ത്രണ ബിൽ അനുസരിച്ച്,പ്രാഥമിക ആശയം വാണിജ്യ വാടക ഗർഭധാരണം നിരോധിക്കലാണ്, പരോപകാരപരമായ വാടക ഗർഭധാരണം മാത്രമേ ഉണ്ടാകൂ, അതിൽ ചികിത്സാ ചെലവുകളും സറോഗേറ്റിന്റെ ഇൻഷുറൻസ് പരിരക്ഷയും ഒഴികെ, മറ്റ് നിരക്കുകളൊന്നുമില്ല.

ALSO READ: വിവാഹത്തിന് മുമ്പെ നയൻസ് ഗർഭിണിയോ? താരദമ്പതികളുടെ കുട്ടികളുടെ ജനനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ

ഞായറാഴ്ച വൈകീട്ടാണ് നയൻതാര-വിഘ്നേശ് ശിവൻ ദമ്പതികൾ തങ്ങൾ അച്ഛൻ അമ്മമാരായി എന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്. ഇതിന് പിന്നാലെ ഇത് സറോഗസിയായിരുന്നോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ അന്വേഷണവും എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News