Modi Vaccination: പ്രധാനമന്ത്രിക്ക് വാക്സിനെടുക്കുമ്പോൾ തൊട്ടടുത്ത് നിന്ന മലയാളി നഴ്സിന് പറയാനുള്ളത്

സിസ്റ്റർ നിവേദിതയാണ് മോദിക്ക് വാക്സിനുള്ള കുത്തിവെയ്പ്പെടുത്തത്. ഒപ്പം തൊട്ടടുത്ത് നിന്നത് മലയാളിയും തൊടുപുഴ സ്വദേശിയുമായ സിസ്റ്റർ റോസമ്മ അനിൽ

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 04:57 PM IST
  • തങ്ങൾ ഏത് നാട്ടുകാരാണെന്ന് പ്രധാനമന്ത്രി തിരക്കിയതായും നിവേദ പറഞ്ഞു. ശരിക്കും വളരെയധികം സന്തോഷം തരുന്നൊരു കണ്ടുമുട്ടലായിരുന്നു അതെന്ന് റോസമ്മ അനിലും പറഞ്ഞു.
  • 60 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്
  • വാക്സിൻ സ്വീകരിക്കുന്നത് പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു
Modi Vaccination: പ്രധാനമന്ത്രിക്ക് വാക്സിനെടുക്കുമ്പോൾ തൊട്ടടുത്ത് നിന്ന മലയാളി നഴ്സിന് പറയാനുള്ളത്

New Delhi: കോവിഡ് വാക്സിന്റെ (Covid Vaccine) രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിക്ക് വാക്സിനെടുത്ത രണ്ട് സിസ്റ്റർമാരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ നിവേദയാണ് മോദിക്ക് വാക്സിനുള്ള കുത്തിവെയ്പ്പെടുത്തത്. ഒപ്പം തൊട്ടടുത്ത് നിന്നത് മലയാളിയും തൊടുപുഴ സ്വദേശിയുമായ സിസ്റ്റർ റോസമ്മ അനിൽ. ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. വണക്കം പറഞ്ഞ് വാക്സിനെത്തിയ പ്രധാനമന്ത്രിക്ക് വാക്സിനെടുത്തത് ജീവിതത്തിലെ അസുലഭ നിമിഷമായാണ് രണ്ട് നഴ്സുമാരും കരുതുന്നത്.

ഇത്ര പെട്ടെന്ന് കഴിഞ്ഞോ? അറിഞ്ഞതേയില്ല എന്നാണ് കുത്തിവെപ്പ് കഴിഞ്ഞശേഷം പ്രധാനമന്ത്രി (PM Modi) തന്നോട് പറഞ്ഞതെന്ന് നിവേദ പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി എയിംസിലെ നഴ്സാണ് നിവേദ. ഇന്ന് രാവിലെയാണ് മോദി വാക്സിൻ സ്വീകരിക്കുന്ന കാര്യം നിവേദ അറിയുന്നത്. ''വാക്സിൻ സെൻററിലായിരുന്നു എൻറെ ഡ്യൂട്ടി. പ്രധാനമന്ത്രിയെ കാണാനായതിൽ സന്തോഷമുണ്ടെന്ന്'' നിവേദ പറഞ്ഞു. 28 ദിവസത്തിന് ശേഷം മോദിക്ക് രണ്ടാം ഡോസ് നൽകുമെന്നും നിവേദ കൂട്ടിച്ചേർത്തു. 

ALSO READ: Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi

തങ്ങൾ ഏത് നാട്ടുകാരാണെന്ന് പ്രധാനമന്ത്രി തിരക്കിയതായും നിവേദ പറഞ്ഞു. ശരിക്കും വളരെയധികം സന്തോഷം തരുന്നൊരു കണ്ടുമുട്ടലായിരുന്നു അതെന്ന് റോസമ്മ അനിലും പറഞ്ഞു.60 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്ചിരിച്ചു കൊണ്ട് വാക്സിൻ സ്വീകരിക്കുന്നത് പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ (Twitter) പോസ്റ്റ് ചെയ്തിരുന്നു.ആദ്യ ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. 

ALSO READ: Fuel Price Hike : നാളെ മോട്ടോർ വാഹന പണിമുടക്ക്; സംസ്ഥാനത്ത് പരീക്ഷകളെല്ലാം മാറ്റിവെച്ചു

കൊറോണയ്‌ക്കെതിരായ (Covid) പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായവരോട് വാക്‌സിൻ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും എല്ലാവർക്കും ഒരുമിച്ച് ഇന്ത്യയെ കൊറോണ മുക്തമാക്കാമെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News