PM Narendra Modi കേരളത്തിലെത്തുന്നു: ലക്ഷ്യം തിരഞ്ഞെടുപ്പിന് ശക്തി കൂട്ടുക,നാല് ജില്ലകളിലെ തിരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കും

തിരഞ്ഞെടുപ്പുകൾക്ക് ശക്തി കൂട്ടുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 08:44 PM IST
  • സമാപന സമ്മേളനത്തിന് മുമ്പ് തന്നെ ബിജെപിയിൽ സീറ്റ് ചർച്ച സജീവമായിരിക്കുകയാണ്
  • ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ സീറ്റുകൾ നേടുന്നതിൽ കുറഞ്ഞ് മറ്റൊന്നും പാർട്ടി ആലോചിക്കുന്നില്ല.
  • അതേസമയം വിജയ് യാത്രയുടെ സമാപനത്തിൽ മുഖമന്ത്രിക്കെതിരെ കർശനമായ വിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്.
PM Narendra Modi കേരളത്തിലെത്തുന്നു: ലക്ഷ്യം തിരഞ്ഞെടുപ്പിന് ശക്തി കൂട്ടുക,നാല് ജില്ലകളിലെ തിരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് (Assembly Election) മുന്നോടിയായി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു.  ഇൗ മാസം  അവസാനം നാല് ജില്ലകളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അദ്ദേഹം പങ്കെടുക്കുക. കൂടുതൽ ദേശിയ നേതാക്കളെ കേരളത്തിലിറക്കി തിരഞ്ഞെടുപ്പ്  ക്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി ഇ ശ്രീധരനടക്കം സ്ഥാനാർഥികളുടെ ഒരു വലിയ നിര തന്നെയാണ് ഇത്തവണ ബി.ജെ.പി മുന്നോട്ട് വെക്കുന്നത്.

വിജയ് യാത്രയുടെ (Vijay Yatra) സമാപനത്തോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഔദ്യോ​​ഗികമായി തുടക്കം കുറിക്കും. സമാപന സമ്മേളനത്തിന് മുമ്പ് തന്നെ ബിജെപിയിൽ സീറ്റ് ചർച്ച സജീവമായിരിക്കുകയാണ്. സമാപന സമ്മേളനത്തിൽ പരമാവധി  പ്രവർത്തകർ വേദിയിലെത്തിക്കാൻ നേതാക്കൾക്ക് നിർദേശം നൽകിട്ടുമുണ്ട്.

ALSO READ : Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ സീറ്റുകൾ നേടുന്നതിൽ കുറഞ്ഞ് മറ്റൊന്നും പാർട്ടി ആലോചിക്കുന്നില്ല. അതേസമയം വിജയ് യാത്രയുടെ സമാപനത്തിൽ മുഖമന്ത്രിക്കെതിരെ കർശനമായ വിമർശനമാണ് അമിതാഷാ ഉന്നയിച്ചത്. ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഇടത് സർക്കാരല്ലെന്നും. കേരളത്തിലേത് ഇടത് വലത് രാഷ്ട്രീയ പാർട്ടികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ രാജ്യത്തെ തന്നെ ഒന്നാംസ്ഥാനത്തെത്തിക്കുമെന്നും അതിന് നരേന്ദ്രമോദി (Narendra Modi) നേതൃത്വം നൽകുന്ന സർക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ : Assembly Election 2021: കേരളം ഏ​പ്രി​ല്‍ 6​ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 2​ന്

കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് ശേഷം  ആദ്യമായാണ് അമിത് ഷാ (Amit sha) തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത്  ഒരുക്കിയിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News