തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ ജീവനക്കാരിയായ വൈഷ്ണ (34) ആണ്. മരിച്ച രണ്ടാമത്തെയാൾ പുറത്ത് നിന്ന് ഓഫീസിലേക്ക് എത്തിയതാണ്.
പുറത്ത് നിന്നുള്ള ആൾ ഓഫീസിൽ എത്തിയതിന് ശേഷം ഉച്ചത്തിൽ ബഹളം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നാണ് ഓഫീസ് മുറിക്ക് അകത്തുനിന്ന് പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. മരിച്ച വൈഷ്ണവയുടെ ഭർത്താവാണ് ബഹളം വച്ചതെന്ന് സംശയം.
അസ്വാഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഓഫീസിനുള്ളിൽ രണ്ട് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ ഫയർഫോഴ്സ് കണ്ടെത്തി.
ALSO READ: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പൊള്ളൽ
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പാപ്പനംകോട് ജങ്ഷനിലെ രണ്ട് നില കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മുകളിൽ നിലയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. എന്താണ് സംഭവിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
ആദ്യം ഗ്ലാസ് പൊട്ടിത്തെറിക്കുകയും ഇതിന് പിന്നാലെ തീയും പുകയും ഉണ്ടാകുകയുമായിരുന്നു. ഓഫീസിന് പുറത്തേക്ക് ആരും വന്നില്ല. തുടർന്ന് നാട്ടുകാർ തീയണയ്ക്കാൻ ഓടിക്കൂടുകയായിരുന്നു. വൈഷ്ണ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരുടെ പേരിലാണ് ഫ്രാഞ്ചൈസി എന്നാണ് വിവരം.
ഓഫീസ് മുറിയിലെ എസി കത്തിനശിച്ചിട്ടുണ്ട്. എസി പൊട്ടിത്തെറിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോയെന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.