കൊച്ചി : രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വർണ പണയ ഇടപാട് സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റിന്റെ (Muthoot) ചെയർമാൻ മത്തായി ജോർജ്ജ് മുത്തൂറ്റ് എന്ന MG George Muthoot ന്റെ തുടക്കം, മുത്തൂറ്റ് ഫിനാൻസിലെ ഒാഫീസ് അസിസ്റ്റന്റായായിരുന്നു. സ്ഥിര പ്രയത്നം കൊണ്ടാണ് ഇന്ത്യയിലെ തന്നെ ഒന്നാം നിരയിലുള്ള ബാങ്കിങ്ങ് സ്ഥാപനം എന്ന പേര് മുത്തൂറ്റിന് അദ്ദേഹം നേടിക്കൊടുത്തത്.
മുത്തൂറ്റ് കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ടയാളാണ് . 72 കാരനായ അദ്ദേഹം ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്റ്റിയും ഫിക്കി കേരള ചെയർമാനുമെന്ന നിലയിൽ സ്തുത്യർഹമായ പദവികൾ വഹിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലാണ് അന്തരിച്ചത്.
1949 നവംബർ രണ്ടിന് പത്തനംതിട്ട കോഴഞ്ചേരിയിൽ എം. ജോർജ്-അമ്മിണി മകനായാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് എം. ജോർജ് മുത്തൂറ്റ് സ്ഥാപിച്ച സാമ്പത്തിക സ്ഥാപനത്തിലേക്ക് അധികം വൈകാതെ തന്നെ അദ്ദേഹവുമെത്തി ചേർന്നു. മണിപ്പാൽ (Manipal) ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിഗിൽ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സാമ്പത്തിക ഇടപാട് മേഖലയിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയമാണ്.
ALSO READ: Today's Gold Rate: സ്വർണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ, ഇപ്പോൾ വാങ്ങിയാൽ ഏറ്റവും ലാഭം
2020 ൽ ഫോബ്‌സ് (Forbes) മാസിക പുറത്തുവിട്ട കണക്കുപ്രകാരം മലയാളി ധനികരുടെ പട്ടികയിൽ എം.ജി ജോർജ്ജ് മുത്തൂറ്റും സഹോദരങ്ങളും ഒന്നാമതെത്തിയിരുന്നു. ഇന്ത്യൻ ധനികരിൽ 26ാംസ്ഥാനത്താണ് അദ്ദേഹം. 1979-ൽ മുത്തൂറ്റ് ഫിനാൻസിൽ ഒാഫീസ് അസിസ്റ്റന്റായി ആരംഭിച്ച യാത്ര 1979-ൽ എം.ഡിയുടെ കസേരയിലേക്കും,1993-ൽ ചെയർമാൻ പദവിയിലേക്കും വരെ എത്തിച്ചു.
ചുമതലയേൽക്കുമ്പോൾ കേവലം 31 ബ്രാഞ്ചുകൾ മാത്രമായിരുന്ന മുത്തൂറ്റിനെ ഇന്ന് ഇന്ത്യയൊട്ടാകെ (India) 4000-ൽ അധികം ബ്രാഞ്ചുകളും, 255 ബില്യൺ വാർഷിക വരുമാനവുമുള്ള സ്ഥാപനമാക്കി മാറ്റിയതിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനാനാദ്വാനവും.സ്ഥിര പ്രയത്നവുമാണ്.
ALSO READ: Muthoot Financeൽ വൻ കവർച്ച: നഷ്ടമായത് 7 കോടിയുടെ സ്വർണം
സാറാ ജോർജാണ് (ഡയറക്‌ടർ, സെന്റ് ജോർജ് ഹൈസ്‌കൂൾ, ന്യൂഡൽഹി) ഭാര്യ. മക്കൾ : ജോർജ് എം. ജോർജ് (മുത്തൂറ്റ് ഹോസ്‌പിറ്റാലിറ്റി വിഭാഗം മാനേജിംഗ് ഡയറക്‌ടർ, മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ), അലക്‌സാണ്ടർ എം. ജോർജ് (മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ), പരേതനായ പോൾ എം. ജോർജ്. മരുമക്കൾ : തെരേസ, മെഹിക. സഹോദരങ്ങൾ : ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് (മാനേജിംഗ് ഡയറക്‌ടർ, മുത്തൂറ്റ് ഫിനാൻസ്), ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.