കൊച്ചി: മുരിങ്ങൂർ പീഡനക്കേസിൽ പ്രതി സിസി ജോൺസൺ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി (High court) തള്ളി. പ്രതി എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന പരാതിക്കാരിയുടെ ഹർജി സർക്കാരിന്റെ റിപ്പോർട്ട് (Government report) സ്വീകരിച്ച് കോടതി തീർപ്പാക്കി.
കേസിൽ പൊലീസിന്റെ വാദം അംഗീകരിച്ചാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. 2016ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് പരാതി. പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയിട്ടും പ്രതിയെ സഹായിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചുവെന്ന് പരാതിക്കാരിയുടെ സുഹൃത്തായ ഒളിമ്പ്യൻ മയൂഖ ജോണി ആരോപിച്ചിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് (Crime branch) കൈമാറുകയായിരുന്നു.
പീഡനത്തിന് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയ പ്രതി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതും പതിവായിരുന്നു. പുരോഹിതൻ പീഡിപ്പിച്ചതായി യുവതി മയൂഖയെ അറിയിച്ചിരുന്നു. ഭീഷണി സഹിക്കാൻ കഴിയാതായതോടെ അശ്ലീല സന്ദേശങ്ങൾ സിഡിയിലാക്കി മയൂഖയ്ക്ക് അയച്ചതായി പറയാൻ മയൂഖ യുവതിയോട് പറഞ്ഞു. തുടർന്ന് ഇയാളുടെ ഭാഗത്ത് നിന്ന് ശല്യപ്പെടുത്തലുണ്ടായില്ല. എന്നാല്‍ യുവതിയുടെ വിവാഹത്തിന് ശേഷം ഇയാള്‍ വീണ്ടും ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...