Mullapperiyar : മുല്ലപ്പെരിയാര്‍ അണകെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ; സ്പിൽവേ ഷട്ടറുകൾ ഉയർത്തിയേക്കും

Mullapperiyar Latest Update :  ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ തമിഴ്നാട് മൂന്നാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മുല്ലപ്പെരിയാറിലെ അനുവദനീയമായ പരമാവധി ജലനിരപ്പ് 142 അടിയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 12:10 PM IST
  • അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയിൽ എത്തിയിട്ടുണ്ട്.
  • ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ തമിഴ്നാട് മൂന്നാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
  • മുല്ലപ്പെരിയാറിലെ അനുവദനീയമായ പരമാവധി ജലനിരപ്പ് 142 അടിയാണ്.
  • മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിലവിൽ കനത്ത മഴ തുടരുകയാണ്.
Mullapperiyar : മുല്ലപ്പെരിയാര്‍ അണകെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ;  സ്പിൽവേ ഷട്ടറുകൾ ഉയർത്തിയേക്കും

മുല്ലപ്പെരിയാര്‍ അണകെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്താൻ സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയിൽ എത്തിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ തമിഴ്നാട് മൂന്നാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മുല്ലപ്പെരിയാറിലെ, അനുവദനീയമായ, പരമാവധി ജലനിരപ്പ്, 142 അടിയാണ്. 

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിലവിൽ കനത്ത മഴ തുടരുകയാണ്. ഇതിനെ തുടർന്നാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നത്. സ്പിൽ വേ ഷട്ടറുകൾ വഴി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തമിഴ്നാട് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണകെട്ടിൽ ജലനിരപ്പ് ഉയരാൻ ആരംഭിച്ചപ്പോൾ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.  ജലനിരപ്പ് 140 അടിയില്‍ എത്തിയപ്പോള്‍ തമിഴ്‌നാട് രണ്ടാം മുന്നറിയിപ്പും നല്‍കി.

ALSO READ: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

 നേരിയ തോതില്‍ മാത്രം വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കാനാണ് സാധ്യത. മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം എത്തിയാലും ഇടുക്കിയില്‍ ജലനിരപ്പ് വൻതോതിൽ ഉയരാന്‍ സാധ്യതയില്ല. നിലവില്‍ 2377.60 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. അതേസമയം മുല്ലപ്പെരിയാറില്‍, ടണല്‍ മാര്‍ഗം 750 ക്യുസെക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. 1687 ക്യുസെക്‌സ് വെള്ളമാണ്,അണക്കെട്ടിലേയ്ക് ഒഴുകി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News