തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കും. കളർകോഡ് ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുക്കാനാണ് മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം. ടൂറിസ്റ്റ് ബസുകൾക്ക് ചൊവ്വാഴ്ച മുതൽ ഏകീകൃത കളർകോഡ് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽ നിന്ന് 10,000 രൂപ വീതം ഉയർത്തും. ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതം പിഴ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമയെയും ഡ്രൈവറെയും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ബസ് ഉടമ അരുൺ (30), ഡ്രൈവർ ജോമോൻ (46) എന്നിവരാണ് റിമാൻഡിലുള്ളത്. ജോമോനെതിരെ മനപൂർവമുള്ള നരഹത്യയും അരുണിനെതിരെ പ്രേരണാകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
ALSO READ: ഫൈനടിച്ച ബസ്സുകളിൽ നിന്ന് കിട്ടാനുള്ളത് 1 കോടി 10 ലക്ഷം; ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ബസ്സുകൾ
ഇതുവരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലത്തൂർ ഡിവൈഎസ്പി ആർ. അശോകൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിൽ ഇടിച്ച് കെഎസ്ആർടിസിയിലെ മൂന്ന് യാത്രക്കാർ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...