Amayizhanjan Canal: റോബോട്ട് സ്ക്രീനിൽ ശരീരഭാഗം കണ്ടെത്തിയെന്ന് സൂചന; സ്കൂബാ സംഘം ടണലിനുള്ളിലേക്ക്

Amayizhanjan Canal Man Missing: മാരായമുട്ടം സ്വദേശി ജോയിയെ ഇന്നലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 02:17 PM IST
  • റെയിൽവേ ട്രാക്കുകൾക്ക് ഇടയിലെ ടണലിൽ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് സംശയം
  • സ്കൂബാ സംഘം വീണ്ടും ടണലിനുള്ളിൽ പ്രവേശിച്ച് തിരച്ചിൽ നടത്തും
  • ടണലിൽ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്
Amayizhanjan Canal: റോബോട്ട് സ്ക്രീനിൽ ശരീരഭാഗം കണ്ടെത്തിയെന്ന് സൂചന; സ്കൂബാ സംഘം ടണലിനുള്ളിലേക്ക്

തിരുവനന്തപുരം: തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിയുടെ ശരീരഭാരം റോബോട്ട് സ്ക്രീനിൽ കണ്ടതായി സൂചന. കാലിന്റെ ഭാ​ഗം കണ്ടതായാണ് സംശയം. മാരായമുട്ടം സ്വദേശി ജോയിയെ ഇന്നലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

രക്ഷാപ്രവർത്തനം 27 മണിക്കൂർ പിന്നിട്ടു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോ​ഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ജോയി റെയിൽവേ ട്രാക്കുകൾക്ക് ഇടയിലെ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് നി​ഗമനം എന്ന് ഫയർഫോഴ്സ് ഡിജിപി കെ പദ്മകുമാർ പറഞ്ഞു.

മാലിന്യം നീക്കാൻ റെയിൽവേയുടെ കരാറെടുത്ത ഏജൻസി നിയോ​ഗിച്ച താൽക്കാലിക തൊഴിലാളിയാണ് ജോയ്. മൂന്ന് ദിവസം മുൻപാണ് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കൊപ്പം ജോയി ജോലിക്കെത്തിയത്. കനത്ത മഴയെ തുടർന്ന് തോട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് ജോയി ഒഴുക്കിൽപ്പെടുകയായിരുന്നു.

ALSO READ: ജോയിയെ കണ്ടെത്താൻ റോബോട്ടുകളെ ഇറക്കി പരിശോധന

കരയിൽ നിന്നിരുന്ന അതിഥി തൊഴിലാളികൾ കയർ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. ജോയിയെ കാണാതായ സ്ഥലം മുതൽ റെയിൽവേ സ്റ്റേഷനിലെ മൂന്ന്, നാല് ട്രാക്കുകളുടെ ഭാ​ഗം വരെയുള്ള അഴുക്കുചാലിൽ പരിശോധന നടത്തി. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന അഴുക്കുചാലിന്റെ 40 മീറ്ററോളം ഭാ​ഗത്താണ് പരിശോധിച്ചത്.

മാൻഹോളിനുള്ളിലൂടെയിറങ്ങി രക്ഷാപ്രവർത്തകർ അഴുക്കുചാലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇനി നാല്, അഞ്ച് ട്രാക്കുകളുടെ ഭാ​ഗത്ത് തിരച്ചിൽ നടത്തും. എൻഡിആർഎഫും ഫയർഫോഴ്സും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ടണലിനുള്ളിൽ മാലിന്യം നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News