Kitex Migrant workers | കിറ്റക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി; പരിശോധനയ്ക്ക് കമ്മീഷണർക്ക് ചുമതല നൽകിയതായും മന്ത്രി

ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 12:17 PM IST
  • ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചത്
  • ഒരു പോലീസ് ജീപ്പ് തീവച്ച് നശിപ്പിച്ചു
  • ജീപ്പ് പൂർണമായും കത്തി നശിച്ചു
  • മറ്റൊരു ജീപ്പ് അടിച്ചു തകർത്തു
Kitex Migrant workers | കിറ്റക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി; പരിശോധനയ്ക്ക് കമ്മീഷണർക്ക് ചുമതല നൽകിയതായും മന്ത്രി

തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സിൽ തൊഴിൽവകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫീസർ അറിയിച്ചു.

അതേസമയം, എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെയും നാട്ടുകാരെയും ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിനാണ് അന്വേഷണത്തിന്റെ ചുമതല.

ALSO READ: Kitex migrant workers | കിറ്റക്സിലെ തൊഴിലാളികൾ നടത്തിയ അക്രമസംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം; അന്വേഷണചുമതല പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്

അന്വേഷണസംഘത്തിൽ 19 അം​ഗങ്ങളാണ് ഉള്ളത്. അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചത്. ഒരു പോലീസ് ജീപ്പ് തീവച്ച് നശിപ്പിച്ചു. ജീപ്പ് പൂർണമായും കത്തി നശിച്ചു. മറ്റൊരു ജീപ്പ് അടിച്ചു തകർത്തു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം പിന്നീട് നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു.

എറണാകുളം കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് അക്രമം നടന്നത്. രാത്രി 12 മണിയോടെയാണ് അക്രമസംഭവങ്ങൾ ആരംഭിച്ചത്. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ അക്രമം പോലീസിനും നാട്ടുകാർക്കും നേരെ വ്യാപിക്കുകയായിരുന്നു. അക്രമി സംഘം നിരവധി പേരെ ആക്രമിച്ചു. ഒരു പോലീസ് വാഹനത്തിന് തീവച്ചു. പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: Migrant workers | എറണാകുളത്ത് പോലീസിനും നാട്ടുകാർക്കും നേരെ കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പോലീസ് വാഹനം കത്തിച്ചു

ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാ​ഗമായി തൊഴിലാളികൾ മദ്യവും കഞ്ചാവും ഉപയോ​ഗിച്ചെന്ന് സൂചനയുണ്ട്. ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്. തൊഴിലാളികൾ തമ്മിലുള്ള അക്രമം ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ സംഘം തിരിയുകയായിരുന്നു. നാട്ടുകാരുടെ മൊബൈൽ ഫോൺ നശിപ്പിച്ചു. നിരവധി പേരെ ആക്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ അക്രമികൾ വളഞ്ഞിട്ട് മർദിച്ചു. പോലീസ് വാഹനത്തിന് തീയിട്ടു. പോലീസുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് അക്രമം നിയന്ത്രിച്ചത്.

നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് നേരെ കല്ലേറും ഉണ്ടായി. പുലർച്ചെ നാല് മണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലാത്തിച്ചാർജ് ഉൾപ്പെടെ നടത്തിയാണ് പോലീസ് സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാക്കിയത്. അക്രമം നടത്തിയ നൂറിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കിറ്റക്സിന്റെ തൊഴിലാളി ക്യാമ്പിലെ താമസക്കാർ സ്ഥിരം പ്രശ്നക്കാരാണെന്നും നാട്ടുകാരോടുള്ള ഇവരുടെ സമീപനം വളരെ മോശമാണെന്നും പ്രദേശവാസികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News