''റോഡിലെ കുഴിയടയ്ക്കേണ്ടത് മന്ത്രിമാർ വരുമ്പോൾ മാത്രമല്ല''; ഉദ്യോ​ഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി റിയാസ്

മന്ത്രി വരുന്നതിന് മുന്നോടിയായി ഉദ്യോ​ഗസ്ഥർ റോഡിലെ കുഴി താത്കാലികമായി അടച്ചത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പ് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 07:17 PM IST
  • മന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീണ്ടും ഉദ്യോ​ഗസ്ഥർ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി.
  • കുഴി കാണാൻ കഴിയാത്ത രീതിയിൽ കോൺക്രീറ്റ് ഒഴിച്ചത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
  • നല്ല റോഡ് വേണ്ടത് ജനങ്ങൾക്കാണ് എന്ന കർശന നിർദ്ദേശമാണ് മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നൽകിയത്.
''റോഡിലെ കുഴിയടയ്ക്കേണ്ടത് മന്ത്രിമാർ വരുമ്പോൾ മാത്രമല്ല''; ഉദ്യോ​ഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി റിയാസ്

പാലക്കാട്: അട്ടപ്പാടി ചുരം റോഡ് തകർച്ചയിൽ ഉദ്യോ​ഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴിയടയ്ക്കുന്നത് മന്ത്രിമാർ വരുമ്പോൾ മാത്രം പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ചുരം റോ‍ഡ് പരിശോധിക്കാൻ മന്ത്രി വരുന്നതിന് മുന്നോടിയായി ഉദ്യോ​ഗസ്ഥർ റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു.

അട്ടപ്പാടി ചുരം റോഡ് ആഴ്ചകളായി തകർന്ന് കിടക്കുകയായിരുന്നതിനാൽ വലിയ പ്രതിഷേധമുയർന്നിരുന്നു. കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിൽ ഇത് ആരുടെ റോഡാണെന്നതിനെ ചൊല്ലി അവകാശത്തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് റോഡിലെ കുണ്ടും കുഴിയും അതിവേ​ഗം അറ്റകുറ്റപ്പണി നടത്തിയത്.

Also Read: Heavy Rain Alert : കാലവർഷം തമിഴ്നാട്ടിൽ എത്തി; കേരളത്തിൽ ഞായറാഴ്ച മുതൽ പെരുമഴ പ്രതീക്ഷിക്കാം

റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത് കോൺക്രീറ്റ് കൊണ്ടായിരുന്നു. എന്നാൽ മഴ ശക്തമായപ്പോൾ‌ ഇത് ഒലിച്ചുപോയി. ഇതോടെ ജനങ്ങൾ വീണ്ടും പ്രതിഷേധിച്ചു. തുടർന്ന് ഇന്നാണ് പൊതുമരാമത്ത് മന്ത്രി ഇവിടെയെത്തുന്നത്. മന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീണ്ടും ഉദ്യോ​ഗസ്ഥർ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി. കുഴി കാണാൻ കഴിയാത്ത രീതിയിൽ കോൺക്രീറ്റ് ഒഴിച്ചത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

'മന്ത്രിക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടല്ല ജനങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടാണ് റോഡിലെ കുഴികൾ അടക്കേണ്ടത്. മന്ത്രി ഈ റോഡുകളിലൂടെ എല്ലാ ദിവസവും വന്ന് നോക്കി പോകുകയില്ലല്ലോ? റോഡുകൾ ജനങ്ങൾക്ക് സ‍ഞ്ചാരയോ​ഗ്യമാക്കി മാറ്റുക എന്നുളളതാണ് പ്രധാനം.' നല്ല റോഡ് വേണ്ടത് ജനങ്ങൾക്കാണ് എന്ന കർശന നിർദ്ദേശമാണ് മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നൽകിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News