University Exam Updates : MG, കണ്ണൂർ യൂണിവേഴ്സിറ്റികൾ മെയ് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

MG University Kannur University ഈദുൽ ഫിത്ത്ർ പ്രമാണിച്ച് എംജി യൂണിവേഴ്സിറ്റിയും കണ്ണൂർ സർവകലാശാലയും നാളെ മെയ് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു

Written by - Zee Malayalam News Desk | Last Updated : May 2, 2022, 11:26 AM IST
  • ഇന്നലെ മെയ് ഒന്നിന് ശവ്വാൽ മാസപ്പിറ കാണാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ മെയ് മൂന്നിന് ആഘോഷിക്കും.
  • ഇതെ തുടർന്നാണ് മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താൻ തീരുമാനിച്ചുരന്ന പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്.
  • പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഇരു യൂണിവേഴ്സിറ്റികളുടെയും പരീക്ഷ കൺട്രോളമാർ അറിയിച്ചു.
University Exam Updates : MG, കണ്ണൂർ യൂണിവേഴ്സിറ്റികൾ മെയ് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

കോട്ടയം/ കണ്ണൂർ : ഈദുൽ ഫിത്ത്ർ പ്രമാണിച്ച് എംജി യൂണിവേഴ്സിറ്റിയും കണ്ണൂർ സർവകലാശാലയും നാളെ മെയ് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. ഇന്നലെ മെയ് ഒന്നിന് ശവ്വാൽ മാസപ്പിറ കാണാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ മെയ് മൂന്നിന് ആഘോഷിക്കും. 

ഇതെ തുടർന്നാണ് മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താൻ തീരുമാനിച്ചുരന്ന പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഇരു യൂണിവേഴ്സിറ്റികളുടെയും പരീക്ഷ കൺട്രോളമാർ അറിയിച്ചു. 

ALSO READ : Eid Al Fitr 2022 : ഇന്ന് മാസപ്പിറവി കണ്ടില്ല ; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

അതേസമയം ഒമാനുൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മെയ് രണ്ടിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ഇന്നലെ മെയ് ഒന്നിന് മാസപ്പിറവി കണ്ടതിനാലാണ് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News