E Sreedharan | "പരാജയത്തിൽ നിന്ന് പാഠം പഠിച്ചു"; കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മെട്രോമാൻ

പാലക്കാട് നേരിട്ട തോൽവിക്ക് ശേഷം തനിക്ക് നിരാശയുണ്ടായിരുന്നു. പിന്നീട് അത് മാറിയെന്ന് ശ്രീധരൻ 

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 01:37 PM IST
  • ചില കാര്യങ്ങൾ തിരുത്താതെ കേരളത്തിൽ ബിജെപിക്ക് മുന്നോട്ട് പോകാനാകില്ലയെന്ന് ഇ ശ്രീധരൻ മാധ്യമങ്ങളോടായി അറിയിച്ചു.
  • എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കില്ലയെന്നത് രാഷ്ട്രീയം ഉപേക്ഷിക്കുകയല്ലെന്നും മെട്രോമാൻ വ്യക്തമാക്കി.
  • പാലക്കാട് നേരിട്ട തോൽവിക്ക് ശേഷം തനിക്ക് നിരാശയുണ്ടായിരുന്നു.
  • പിന്നീട് അത് മാറിയെന്ന് ശ്രീധരൻ കൂട്ടിച്ചേർത്തു.
E Sreedharan | "പരാജയത്തിൽ നിന്ന് പാഠം പഠിച്ചു"; കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മെട്രോമാൻ

മലപ്പുറം : മെട്രോമാൻ ഈ ശ്രീധരൻ (Metroman E Sreedharan) സജീവ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചു. പാലക്കാടേറ്റ പരാജയത്തിൽ നിന്ന് താൻ പാഠം പഠിച്ചുയെന്ന് ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോടായി അറിയിച്ചു. 

ചില കാര്യങ്ങൾ തിരുത്താതെ കേരളത്തിൽ ബിജെപിക്ക് മുന്നോട്ട് പോകാനാകില്ലയെന്ന് ഇ ശ്രീധരൻ മാധ്യമങ്ങളോടായി അറിയിച്ചു. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കില്ലയെന്നത് രാഷ്ട്രീയം ഉപേക്ഷിക്കുകയല്ലെന്നും മെട്രോമാൻ വ്യക്തമാക്കി. 

ALSO READ : Kerala Assembly Election 2021: കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ E Sreedharan എത്തുന്നു, BJP മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് കേരള രാഷ്ട്രീയം

താൻ ബ്യൂറോക്രാറ്റായിട്ടാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. തന്റെ ഏറ്റവും പ്രായമേറിയ സമയത്തയാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്, ഇതിന് മുമ്പ് പല തവണ രാജ്യസേവനത്തിന് തനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 

"നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയ പാർട്ടി വേണമെന്നില്ല, ജനങ്ങളെ സേവിക്കുന്നതിന് വേണ്ടി എന്റെ കീഴിൽ മൂന്ന് ട്രസ്റ്റുകളുണ്ട്" ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോടായി അറിയിച്ചു. 

ALSO READ : പാലാരിവട്ടം പാലം ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും; ഔദ്യോഗിക ചടങ്ങുകൾ ഉണ്ടായിരിക്കില്ല

പാലക്കാട് നേരിട്ട തോൽവിക്ക് ശേഷം തനിക്ക് നിരാശയുണ്ടായിരുന്നു. പിന്നീട് അത് മാറിയെന്ന് ശ്രീധരൻ കൂട്ടിച്ചേർത്തു. 

പാലക്കാട് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഇ ശ്രീധരൻ കോൺഗ്രസിന്റെ ഷാഫി പറമ്പിലിനോടാണ് പരാജയപ്പെടുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ മെട്രോമാൻ അവസാനനിമിഷം വരെ വിജയ പ്രതീക്ഷ ഉയർത്തിയിരുന്നു. ആകെ ഇ ശ്രീധരൻ മാത്രമായിരുന്നു അവസാനനിമിഷം വരെ പൊരുതി നിന്ന് ഒരെയൊരു ബിജെപി സ്ഥാനാർഥി. 

ALSO READ : E Sreedharan: അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ എതിർപ്പില്ല,​ഗവർണറാകില്ലെന്നും മെട്രോമാൻ

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് പാലക്കാട് മെട്രോമാൻ എംഎൽഎ ഓഫീസ് ആരംഭിച്ചത് തുടങ്ങിയത് സമൂഹമാധ്യമങ്ങളിൽ ട്രോളിന് വഴിവെക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇ ശ്രീധരനെ പിന്നീട് സജീവ രാഷ്ട്രീയമായ ചർച്ചക്കൊന്നും കണ്ടെട്ടില്ലായിരുന്നു. അതിനിടെ കേരളത്തിൽ ബിജെപിക്കുള്ളിൽ പുകയുന്ന അഭ്യന്തര പ്രശ്നമാണ് മെട്രോമാൻ രാഷ്ട്രീയത്തിൽ നിന്ന് ഒഴിയുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News