പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പുതിയ പാത: മെട്രോ പുതുഘട്ടത്തിനൊരുങ്ങുന്നു; പരിശോധന തുടരുന്നു

കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 10, 2022, 05:38 PM IST
  • ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങയവയും പരിശോധനയ്ക്ക് വിധേയമാക്കി.
  • പാതയില്‍ ട്രോളി ഉപയോഗിച്ച് യാത്ര നടത്തിയുള്ള പരിശോധനയും വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
  • കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്.
പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പുതിയ പാത: മെട്രോ പുതുഘട്ടത്തിനൊരുങ്ങുന്നു; പരിശോധന തുടരുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ടയില്‍ നിന്ന് എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയില്‍  വ്യാഴാഴ്ച ആരംഭിച്ച സുരക്ഷാ പരിശോധന വെള്ളിയാഴ്ചയും തുടര്‍ന്നു. 1.8 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയിലെ ബെയറിംഗ്, പിയര്‍  പരിശോധനകള്‍ പൂര്‍ത്തിയാക്കി. പുതിയ പാതയിലൂടെ ട്രയന്‍ ഓടിച്ചുനോക്കിയുള്ള പരിശോധനയും പൂര്‍ത്തിയായി. 

പരിശോധന വിവരങ്ങളുടെ ഏകോപനം ശനിയാഴ്ച നടക്കും. വടക്കേകോട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്‌നലിംഗ് സംവിധാനങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ വ്യാഴാഴ്ച പരിശോധിച്ചിരുന്നു. ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങയവയും പരിശോധനയ്ക്ക് വിധേയമാക്കി. 

Read Also: ഇടുക്കിയിലെ ഹർത്താൽ പൂർണം; ടൗണും വീടുകളുമടക്കം പരിസ്ഥിതി ലോല മേഖലയാകുമ്പോൾ ആശങ്കയിൽ കുമളിയിലെ ജനം

പാതയില്‍ ട്രോളി ഉപയോഗിച്ച് യാത്ര നടത്തിയുള്ള പരിശോധനയും വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് കുമാര്‍ റായുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഥിഷ് കുമാര്‍ രജ്ഞന്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഇ ശ്രീനിവാസ് ,എം.എന്‍ അതാനി, സീനിയര്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. 

കെ.എം.ആര്‍.എല്‍ ഡയറകടര്‍ സിസ്റ്റംസ് ഡി.കെ സിന്‍ഹ യുടെ നേതൃത്വത്തിലുള്ള കൊച്ചി മെട്രോയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവും അവര്‍ക്കൊപ്പമുണ്ട്.  കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്.  2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്.

 Read Also: എച്ച്ആര്‍ഡിഎസിന്റെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണം; വിജിലന്‍സിൽ പരാതി

കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News