മകളെ... പൊറുക്കു ഞങ്ങളോട്, മറക്കു ഇന്നെന്ന കറുത്ത ദിനത്തെ: പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ മാത്യു ടി തോമസിൻറെ പോസ്റ്റ്

പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ? എന്നും മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ? (samastha issue)

Written by - Zee Malayalam News Desk | Last Updated : May 11, 2022, 04:21 PM IST
  • മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം
  • പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു ചോദ്യം
  • നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്
മകളെ... പൊറുക്കു ഞങ്ങളോട്, മറക്കു ഇന്നെന്ന കറുത്ത ദിനത്തെ: പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ മാത്യു ടി തോമസിൻറെ പോസ്റ്റ്

തിരുവനന്തപുരം: സമസ്ത നേതാവ് പൊതുവേദിയിൽ  നിന്നും പെൺകുട്ടിയെ അപമാനിച്ച് ഇറക്കി വിട്ട സംഭവത്തിൽ വിമർശനവുമായി മാത്യു ടി തോമസ് എംഎൽഎ. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ? എന്നും മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ? എന്നും അദ്ദേഹം തൻറെ പോസ്റ്റിൽ പറയുന്നു.

മാത്യു ടി തോമസിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം

കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,...ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ.

ALSO READ: CBI 5; The Brain Box Office: വിദേശ മാർക്കറ്റുകളിലും 'അയ്യർക്ക്' വിജയം തന്നെ, 9 ദിവസത്തിനിടെ നേടിയ കളക്ഷൻ ഇങ്ങനെ

ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ? ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ? മകളെ... പൊറുക്കു ഞങ്ങളോട്. മറക്കു ഇന്നെന്ന കറുത്ത ദിനത്തെ. വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം. ഒന്നും നിന്നെ തളർത്താതിരിക്കട്ടെ. നീ നിന്ദിതയല്ല...ആവരുത്.. ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച.

 

നിരവധി പേരാണ് പോസ്റ്റ് പങ്ക് വെച്ചത്. 

പെരിന്തല്‍മണ്ണയിലെ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പരിപാടിയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം വാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ എത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു ചോദ്യം. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News